അറ്റ്‌ലിയും ഷാരൂഖാനും ഒന്നിക്കുന്നു; ഏറെ പ്രതീക്ഷയോടെ സിനിമാ ആരാധകര്‍

തമിഴ് സിനിമാ ഡയറക്ടര്‍ അറ്റ്‌ലിയും ഷാരൂഖാനും ഒന്നിക്കുന്നു. ഒരു പാന്‍ ഇന്ത്യന്‍ ബിഗ് ബജറ്റ് ചിത്രത്തിനു വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. രാജാ റാണി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് അറ്റ്ലി സംവിധാന രംഗത്തേക്ക് കടന്ന് വന്നത്. പിന്നീട് വിജയ്ക്കൊപ്പം ബിഗിലേ, മേഴ്‌സല്‍, തെരി തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങള്‍ അറ്റ്ലി പ്രേക്ഷകര്‍ക്കായി ഒരുക്കി. തന്റെ അടുത്ത ചിത്രത്തിനായി അറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സാക്ഷാല്‍ കിങ്ങ് ഖാനിനെയാണ് നായകനാക്കുന്നതെന്ന വാര്‍ത്ത പുറത്തു വരുമ്പോള്‍ ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്

അടുത്ത മാസത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് മുംബൈയില്‍ വെച്ച് ആരംഭിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നിരവധി ഷെഡ്യൂളുകളിലായാണ് ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ ഷാറൂഖ് ഖാന്റെ നായികയാവുന്നത്. ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് ഷാറൂഖ് എത്തുക എന്നാണ് സൂചന. അടുത്തിടെ ഷാറൂഖ് ഖാനും നയന്‍താരയും ഒരുമിച്ച് ചിത്രത്തിനായുള്ള ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു.

രണ്ട് വര്‍ഷത്തിന് ശേഷമാണ് അറ്റ്ലി പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം പത്താന്‍ എന്ന ബോളിവുഡ് ചിത്രത്തിന്റെ അണിയറയിലായിരുന്നു ഷാറൂഖ് ഖാന്‍. ചിത്രത്തില്‍ ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here