പാരാലിമ്പിക്സ് 24 മുതല്‍; ഇന്ത്യന്‍ സംഘത്തില്‍ 54 അംഗങ്ങള്‍

ഭിന്നശേഷിക്കാരുടെ ഒളിമ്പിക്‌സായ പാരാലിമ്പിക്‌സ് ഈ മാസം 24 മുതല്‍ ആരംഭിക്കും. ടോക്യോയില്‍ തന്നെയാണ് പാരാലിമ്പിക്‌സും നടക്കുക. മത്സരങ്ങള്‍ക്കായി 54 അംഗ സംഘത്തെയാണ് ഇന്ത്യ അയച്ചിരിക്കുന്നത്. ഇതുവരെ പാരാലിമ്പിക്‌സില്‍ പങ്കെടുത്തതില്‍ വച്ച് ഏറ്റവും വലിയ ഇന്ത്യന്‍ സംഘമാണ് ഇത്.

കഴിഞ്ഞ പാരാലിമ്പിക്‌സില്‍ ഇന്ത്യക്കായി സ്വര്‍ണം നേടിയ ഹൈജമ്പ് താരം മാരിയപ്പന്‍ തങ്കവേലുവാണ് ഇന്ത്യന്‍ സംഘത്തിന്റെ പതാകവാഹകന്‍. കഴിഞ്ഞ തവണ റിയോയില്‍ വച്ച് നടന്ന പാരാലിമ്പിക്‌സില്‍ 19 അത്ലറ്റുകളാണ് ഇന്ത്യയില്‍ നിന്ന് പങ്കെടുത്തത്. രണ്ട് സ്വര്‍ണവും ഒന്ന് വീതം വെള്ളിയും വെങ്കലവും അടക്കം നാല് മെഡലുകള്‍ നേടി ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ത്യ 2016ല്‍ കാഴ്ചവച്ചത്.

മാരിയപ്പനൊപ്പം ദേവേന്ദ്ര ഝഝാരിയ, അജീത് സിംഗ്, സുന്ദര്‍ സിംഗ് ഗുര്‍ജാര്‍, സന്ദീപ് ചൗധരി, സുമിത്, ശരത് കുമാര്‍, വരുണ്‍ സിംഗ് ഭട്ടി, അമിത് കുമാര്‍ ധരം ബീര്‍, നിഷാദ് കുമാര്‍, രാം പാല്‍, സോനം റാണ, നവ്ദീപ്, പ്രവീണ്‍ കുമാര്‍, യോഗേഷ് കതൂനിയ, വിനോദ് കുമാര്‍, രഞ്ജീത് ഭട്ടി, അരവിന്ദ്. ടേക് ചന്ദ് എന്നീ പുരുഷന്മാരും ഏക്ത ഭ്യാന്‍, കാശിഷ് ലക്ര, ഭാഗ്യശ്രീ ജാധവ്, സിമ്രാന്‍ എന്നീ പുരുഷന്മാരുമാണ് ഇന്ത്യക്കായി മത്സരിക്കുക.

അതേസമയം, ടോക്യോ ഒളിമ്പിക്‌സില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചിട്ടാണ് ഇന്ത്യ മടങ്ങുന്നത്; ഇന്ത്യ മൊത്തം 7 മെഡലുകള്‍ നേടിയിട്ടുണ്ട്. ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ ഒളിമ്പിക്‌സില്‍ ഇന്ത്യ കാഴ്ച വച്ചത്. മടങ്ങിയെത്തിയ താരങ്ങള്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ സ്വീകരണമാണ് ഒരുക്കിയത്.

See also:

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News