
പാരിസിന്‍റെ സ്നേഹത്തെ പ്രകീർത്തിച്ച് ലയണൽ മെസ്സി. പി.എസ്.ജിയിൽ തനിക്ക് ലഭിച്ച വരവേൽപ് അതിശയകരവും അത്രമേൽ ആഹ്ലാദദായകവുമായിരുന്നെന്ന് ലോക ഫുട്ബാളിലെ മിന്നും താരം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘ഇവിടെ ലഭിച്ച സ്വീകരണം അതിശയിപ്പിക്കുന്നതായിരുന്നു. വളരെയേറെ സന്തോഷവാനാണ് ഞാൻ. എന്‍റെ ടീമംഗങ്ങൾക്കൊപ്പം ചേരാൻ തിടുക്കമാവുന്നു. എത്രയും പെട്ടെന്ന് കളി പുന:രാംഭിക്കാനാവുമെന്നാണ് ഞാൻ കരുതുന്നത്. അവിശ്വസനീയ ടീമാണിത്. മികച്ച താരങ്ങൾക്കൊപ്പമാണ് ഞാൻ ഇവിടെ കളിക്കാൻ ഇറങ്ങുന്നത്. അവർക്കൊപ്പം പരിശീലിക്കാനും കളിക്കാനുമൊക്കെ ഞാൻ ഏറെ ആഗ്രഹിക്കുന്നു. മഹത്തായ അനുഭവമായിരിക്കും അത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here