ഹൈക്കോടതി അഡീഷണല്‍ ജഡ്ജിമാരായി മുഹമ്മദ് നിയാസിനെയും വിജു എബ്രഹാമിനെയും നിയമിച്ചു

കേരള ഹൈക്കോടതി ജഡ്ജിമാരായി വിജു എബ്രഹാം, മുഹമ്മദ് നിയാസ് എന്നിവരുടെ നിയമനം അംഗീകരിച്ചു. കേന്ദ്ര നിയമമന്ത്രാലയം ഇത് സംബന്ധിച്ച വിജ്ഞാപനം ഇറക്കി. അഡീഷണല്‍ ജഡ്ജിമാരായാണ് നിയമനം. വിജു എബ്രഹാം എറണാകുളം സ്വദേശിയും മുഹമ്മദ് നിയാസ് തലശേരി സ്വദേശിയുമാണ്.

2019 മാര്‍ച്ചില്‍ ചേര്‍ന്ന സുപ്രീം കോടതി കൊളീജിയമാണ് മുഹമ്മദ് നിയാസ്, കെ കെ പോള്‍ എന്നിവരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ കേന്ദ്ര നിയമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തത്. 2019 മെയ് മാസത്തില്‍ വിജു എബ്രഹാമിനെ ഹൈക്കോടതി ജഡ്ജിയായി ഉയര്‍ത്താനും കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഈ മൂന്ന് ശുപാര്‍ശകളും പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര നിയമ മന്ത്രാലയം മടക്കുകയായിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ ചേര്‍ന്ന കൊളീജിയം മൂന്ന് പേരെയും ജഡ്ജിമാരായി നിയമിക്കാനുള്ള ശുപാര്‍ശ വീണ്ടും കേന്ദ്ര സര്‍ക്കാരിന് അയച്ചിരുന്നെങ്കിലും നിയമന ഉത്തരവ് ഇറക്കാന്‍ വൈകി.

ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം വൈകിക്കുന്നതിനെ സംബന്ധിച്ച് രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു നല്‍കിയ മറുപടി വിവാദമായിരുന്നു. മറുപടിക്ക് എതിരെ ജോണ്‍ ബ്രിട്ടാസ് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര നിയമ മന്ത്രാലയം നിയമന ഉത്തരവ് പുറത്ത് ഇറക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here