വര്‍ഗീയ മുദ്രാവാക്യം വിളിച്ച കേസില്‍ ബിജെപി നേതാവിന് ജാമ്യം

കര്‍ഷക സമരം നടക്കുന്ന ജന്ദര്‍ മന്തര്‍ സമര വേദിക്ക് സമീപം വര്‍ഗീയ മുദ്രാവാക്യങ്ങള്‍ വിളിച്ച കേസില്‍ അറസ്റ്റിലായ ബിജെപി നേതാവ് അശ്വിനി ഉപാധ്യായയ്ക്ക് ദില്ലി കോടതി ജാമ്യം അനുവദിച്ചു.

രാജ്യത്തെ മുസ്ലിം മത വിശ്വാസികളെ കൊന്നു തള്ളുമെന്നും, ജയ് ശ്രീറാം വിളിക്കുന്നവരെ മാത്രമേ ജീവിക്കാന്‍ അനുവദിക്കൂ തുടങ്ങിയ വര്‍ഗീയ മുദ്രാവാക്യങ്ങള്‍ വിളിച്ച് കഴിഞ്ഞ ഞായറാഴ്ച നടത്തിയ പ്രകടനത്തിന്റെ പേരിലാണ് അശ്വിനി ഉപദ്ധ്യായ് ഉള്‍പ്പടെയുള്ള 6 പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ്് ചെയ്തത്.

ഇവര്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ആനി രാജ, ശബ്‌നം ഹാഷ്മി തുടങ്ങിയവര്‍ സമര്‍പ്പിച്ച പരാതിക്ക് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് രണ്ട് ദിവസത്തെ ജൂഡിഷ്യല്‍ കസ്റ്റഡിയിലേക്ക് വീട്ടിരുന്നെങ്കിലും ഇന്ന് ജാമ്യം ലഭിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News