വാക്സിനേഷനില്‍ കേരളം മുന്നിലെന്ന് സമ്മതിച്ച് കേന്ദ്ര സര്‍ക്കാര്‍

കൊവിഡ് വാക്സിനേഷനില്‍ കേരളം ഏറെ മുന്നിലെന്ന് കേന്ദ്രസര്‍ക്കാര്‍. ഹൈക്കോടതിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തില്‍ 55 ശതമാനം പേര്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചു. ദേശീയതലത്തില്‍ ഇത് 42 ശതമാനമാണ്. കേരളത്തില്‍ 22 ശതമാനം പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. ദേശീയ തലത്തില്‍ ഇത് 12 ശതമാനമാണ്.

സംസ്ഥാനത്തിന് ആവശ്യമായ വാക്‌സിന്‍ കേന്ദ്രം അനുവദിച്ചില്ലെന്ന ഹരജിയില്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജനസംഖ്യാ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം 39,02,580 വാക്‌സിന്‍ ഡോസുകളാണ് കേരളത്തിന് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ 61,36,720 ഡോസുകള്‍ സംസ്ഥാനത്തിന് നല്‍കിയെന്ന് കോടതിയില്‍ കേന്ദ്രം അവകാശപ്പെട്ടു. കണക്ക് അനുസരിച്ച് ഇത് അറുപത് ശതമാനം അധികമാണെന്നും കേന്ദ്രം അറിയിച്ചു. കേരളത്തിന് തുടര്‍ന്നും വാക്‌സിന്‍ വിതരണം ചെയ്യുമെന്നും കേന്ദ്രം കൂട്ടിച്ചേര്‍ത്തു.

See also: 

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News