മാധവന് മാത്രം ലഭിച്ച അസുലഭ അവസരം; ചിത്രങ്ങള്‍ പങ്കുവെച്ച് താരം

സൗത്ത് ഇന്ത്യന്‍ സിനിമാതാരം ആര്‍ മാധവന്‍ ഇന്ന് ഇന്‍സ്ടാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയും വീഡിയോയും വൈറലാവുകയാണ്. തനിക്ക് ലഭിച്ച് ഒരു അസാധാരണ അവസരത്തെ ആരാധകരെ അറിയിക്കുകയാണ് അദ്ദേഹം ഈ പോസ്റ്റിലൂടെ. ഒരു ബോയിങ് വിമാനത്തില്‍ തനിക്ക് ഒറ്റക്ക് സഞ്ചരിക്കാനുള്ള അവസരം കിട്ടിയെന്നാണ് അദ്ദേഹം ഈ പോസ്റ്റിലൂടെ അറിയിക്കുന്നത്. എന്നാല്‍ ഇത് വളരെ സങ്കടകരമായ അവസരമായി പോയി എന്നാണ് മാധവന്‍ പറയുന്നത്. ദുബായിലേക്കുള്ള യാത്രയിലാണ് മാധവന് ഒറ്റക്ക് വിമാനത്തില്‍ സഞ്ചരിക്കേണ്ടി വന്നത്.

ജൂലൈ 26നു ഷൂട്ട് ചെയ്ത വീഡിയോയാണ് മാധവന്‍ പോസ്റ്റ് ചെയ്തത്. ”രസകരം പക്ഷേ സങ്കടകരവും. ഇതെല്ലാം വേഗം അവസാനിച്ചു പ്രിയപ്പെട്ടവര്‍ ഒരുമിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു” എന്ന് കുറിച്ചുകൊണ്ടാണ് മാധവന്‍ വീഡിയോ പങ്കുവച്ചത്. പുതിയ ചിത്രമായ ”അമേരിക്കി പണ്ഡിറ്റി”ന്റെ ഷൂട്ടിങ്ങിനായി ദുബായിലേക്ക് യാത്രചെയ്തപ്പോള്‍ എടുത്തതാണ് വീഡിയോ. തിരക്കൊഴിഞ്ഞ വിമാന ടെര്‍മിനലും ആളില്ലാത്ത വിമാനത്തിലെ ബിസിനസ്സ് ക്ലാസും മാധവന്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്.

‘അമേരിക്കി പണ്ഡിറ്റി’ന് പുറമെ ‘റോക്കട്രി ദി നമ്പി ഇഫക്റ്റ്’ എന്ന ചിത്രത്തിലാണ് മാധവന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ഈ അടുത്ത് ‘ഡീകപ്പിള്‍ഡ്’ എന്ന നെറ്റ്ഫ്‌ളിക്‌സ് സിരീസിന്റെ ആദ്യ സീസണ്‍ ചിത്രീകരണവും മാധവന്‍ പൂര്‍ത്തിയാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News