ശ്രീജേഷിന് 2 കോടി; മറ്റു മലയാളി താരങ്ങള്‍ക്ക് 5 ലക്ഷം വീതം: പാരിതോഷികം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ഒളിംപിക്സ് വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായ പി ആര്‍ ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. വിദ്യാഭ്യാസ വകുപ്പില്‍ ജോയന്റ് ഡയറക്ടറായി സ്ഥാനക്കയറ്റവും നല്‍കും. ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമില്‍ അംഗമായ മലയാളി കായിക താരം പി ആര്‍ ശ്രീജേഷിനും ഒളിമ്പിക്‌സില്‍ പങ്കെടുത്ത മറ്റ് എട്ട് മലയാളി കായിക താരങ്ങള്‍ക്കും പാരിതോഷികം പ്രഖ്യാപിച്ചു.

നിലവില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറാണ് ശ്രീജേഷ്. എട്ട് കായികതാരങ്ങള്‍ക്ക് നേരത്തെ പ്രോത്സാഹനമായി തയ്യാറെടുപ്പിന് അനുവദിച്ച അഞ്ച് ലക്ഷം രൂപയ്ക്ക് പുറമേ അഞ്ച് ലക്ഷം രൂപ വീതം അനുവദിക്കും. നാല്‍പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ ഹോക്കി ടീം മെഡല്‍ നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ശ്രീജേഷ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News