ഒ ബി സി ബില്‍: കേന്ദ്രത്തിനു മേനി നടിക്കാന്‍ ഒന്നുമില്ലെന്ന് എളമരം കരീം

ഒ ബി സി വിഭാഗങ്ങളെ നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് തിരികെ നല്‍കാനുള്ള 127-ാം ഭരണഘടനാ ഭേദഗതി ബില്ലിന്മേല്‍ കേന്ദ്രസര്‍ക്കാരിനു മേനി നടിക്കാന്‍ ഒന്നുമില്ലെന്ന് സി പി ഐ എം രാജ്യസഭാകക്ഷി നേതാവ് എളമരം കരീം പറഞ്ഞു. സര്‍ക്കാര്‍ സ്വന്തം തെറ്റ് തിരുത്തുക മാത്രമാണ് ചെയ്യുന്നത്.

2018ല്‍ സര്‍ക്കാര്‍ കൊണ്ടുവന്ന 102-ാം ഭരണഘടനാ ഭേദഗതിയാണ് സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുത്തത്. ദേശീയ പിന്നാക്ക കമ്മീഷനു ഭരണഘടനാ പദവി നല്‍കാന്‍ കൊണ്ടുവന്ന ഭേദഗതിനിയമം പിന്നാക്കവിഭാഗങ്ങളെ നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനു മാത്രമാക്കി. ഇതിന്റെ അപകടം പ്രതിപക്ഷം അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിഷയത്തില്‍ ഇക്കൊല്ലം മെയില്‍ സുപ്രീംകോടതി വിധി വന്നശേഷം സംസ്ഥാനങ്ങളുടെ അധികാരം നിരന്തരം ഹനിക്കപ്പെട്ടു. ഇതോടെയാണ് തെറ്റ് തിരുത്താന്‍ കേന്ദ്രം നിര്‍ബന്ധിതമായത്.

പിന്നാക്ക, ദുര്‍ബല, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള കേന്ദ്രസര്‍ക്കാരിന്റെ പക്ഷപാതപരമായ സമീപനത്തില്‍ മാറ്റംവന്നിട്ടില്ല. ഒ ബി സി വിഭാഗങ്ങളെ നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കണം. മാനദണ്ഡങ്ങളിലെ അപാകം കാരണം കേരളത്തില്‍ അടക്കം അര്‍ഹരായ പലര്‍ക്കും സംവരണം ലഭിക്കാത്ത സ്ഥിതിയാണ്. ദളിത് ക്രൈസ്തവര്‍ക്കും സംവരണം ലഭിക്കണം.

See also: 

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News