2.5 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ കേരളത്തിന് സംഭാവന നല്‍കി റിലയന്‍സ് ഫൗണ്ടേഷന്‍

കേരളത്തിന്റെ കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പെയ്ന് കരുത്തു പകര്‍ന്നുകൊണ്ട് 2.5 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ സംഭാവന നല്‍കുമെന്ന് റിലയന്‍സ് ഫൗണ്ടേഷന്‍. ഈ വിവരം അറിയിച്ചു കൊണ്ടുള്ള കത്ത് റിലയന്‍സ് ജിയോ കേരള മേധാവി കെ സി നരേന്ദ്രനും, റിലയന്‍സ് റീട്ടെയില്‍ കേരള മേധാവി സി എസ് അനില്‍ കുമാറും ചേര്‍ന്ന് കൈമാറി.

വാക്‌സിന്‍ സ്റ്റോക്കുകള്‍ നാളെ കേരള സ്റ്റേറ്റ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എറണാകുളം വെയര്‍ഹൗസില്‍ എത്തും. കേരളത്തിന്റെ വാക്‌സിന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ പിന്തുണയ്ക്ക് റിലയന്‍സ് ഫൗണ്ടേഷനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി പറഞ്ഞു.

See also:

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here