‘പണച്ചെലവുള്ള ഒരു ആദരവും എനിക്ക് വേണ്ട’: മമ്മൂട്ടിയെ ആദരിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തോട് പ്രതികരിച്ച് താരം

സിനിമാ ലോകത്ത് അമ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന നടന്‍ മമ്മൂട്ടിയെ ആദരിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തോട് പ്രതികരിച്ച് താരം. പണച്ചെലവുള്ള ഒരു ആദരവും എനിക്ക് വേണ്ടെന്നാണ് മമ്മൂട്ടി സിനിമാ – സാംസ്‌കാരിക മന്ത്രി സജി ചെറിയാനെ അറിയിച്ചത്. ആദരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച വിവരം അറിയിക്കാന്‍ വിളിച്ചപ്പോഴായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

പണം മുടക്കി ഒരു ആദരവും വേണ്ടായെന്നാണ് മമ്മൂട്ടി പറഞ്ഞതെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. മമ്മൂട്ടിയുടെ ആഗ്രഹം അങ്ങനെയായതിനാല്‍ ഒരു ലളിത ചടങ്ങ് മതിയെന്നും ഇത് സന്തോഷത്തിന്റെ മുഹൂര്‍ത്തമാണെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

‘വലിയ ആശയങ്ങള്‍ സംഭാവന ചെയ്ത മഹാനായ ഒരു കലാകാരനാണ് അദ്ദേഹം. മതനിരപേക്ഷമായ അന്തരീക്ഷത്തിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തന്നെ ഉദാഹരണമായി എടുക്കാം. തനിക്ക് കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്ക് പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുന്ന ഒരു വ്യക്തിയാണ് മമ്മൂട്ടി’, മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

See also:

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel