പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം വെട്ടിച്ചുരുക്കി കഴിഞ്ഞ ദിവസം അനിശ്ചിത കാലത്തേക്ക് പിരിച്ചുവിട്ടിരുന്നെങ്കിലും പ്രതിഷേധം ശക്തമാക്കാൻ തന്നെയാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. രാവിലെ 10 മണിയോടെ പ്രതിപക്ഷ പാർട്ടി എംപിമാർ പാർലമെന്‍റിൽ എത്തും.
രാജ്യസഭാ പ്രതിപക്ഷ കക്ഷി നേതാവ് മല്ലികാർജുൻ ഖർഗെയുടെ ഓഫീസിൽ പ്രതിപക്ഷ എംപിമാർ യോഗം ചേരും. വർഷകാല സമ്മേളനത്തിലെ സഭ നടപടികൾ ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യും.
സഭ കാലയളവിൽ പെഗാസസ് ഫോൺ ചോർത്തൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ച അനുവദിക്കാതെ സഭ സ്തംഭനത്തിന് വഴിവെച്ച കേന്ദ്ര നടപടി ചർച്ച ചെയ്ത് ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടാനാണ് പ്രതിപക്ഷ തീരുമാനം. പാർലമെന്റിലെ യോഗത്തിന് ശേഷം രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ പാർലമെന്റിന് പുറത്തും പ്രതിഷേധം നടത്തും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.