സിവിൽ സപ്ലൈകോ ഓണം വിപണന മേള കൊച്ചിയില്‍

സിവിൽ സപ്ലൈകോയുടെ ഓണം വിപണന മേള കൊച്ചിയിലും പ്രവർത്തനം തുടങ്ങി. കൊച്ചി മറൈൻ ഡ്രൈവ് ഹെലിപാഡ് മൈതാനത്തിലാണ് മേള നടക്കുന്നത്. വ്യവസായ മന്ത്രി പി രാജീവ് മേള ഉദ്ഘാടനം ചെയ്തു.

ഓണക്കാലത്ത് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നത് ലക്ഷ്യമിട്ടാണ് സപ്ലൈകോ ഓണം വിപണ മേള സംഘടിപ്പിക്കുന്നത്. കൊച്ചി മറൈൻ ഡ്രൈവ് ഹെലിപ്പാഡ് ഗ്രൗണ്ടിൽ നടക്കുന്ന മേളയുടെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവ്വഹിച്ചു.

പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് മേള നടക്കുന്നത്. ബ്രാൻഡഡ് ഉല്പന്നങ്ങൾക്ക് അഞ്ച് മുതൽ 30 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. ജില്ലാതല മേളയോടൊപ്പം താലൂക്ക് തലത്തിലും അതാത് ഔട്ട് ലെറ്റുകൾ കേന്ദ്രീകരിച്ചും സപ്ലൈകോ വിപണന മേളകൾ സംഘടിപ്പിക്കും.

കുടുംബശ്രീ സംരംഭക യൂണിറ്റുകളുടെ വസ്ത്രങ്ങൾ, ഭക്ഷ്യ വസ്തുക്കൾ, ഫ്ലോർ മാറ്റ്, സ്ക്വാഷ് , അച്ചാറുകൾ, തുടങ്ങിയവയുടെ പ്രദർശനവും വിൽപനയും ഓണം വിപണന മേളയിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഹോർട്ടി കോർപ്പിന്റെ പച്ചക്കറി സ്റ്റാളും മേളയിലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News