ആളും ആരവവുമില്ലാതെ വീണ്ടുമൊരു അത്തച്ചമയം

ആളും ആരവവുമില്ലാതെ വീണ്ടുമൊരത്തച്ചമയം. ഓണത്തിന്‍റെ വരവറിയിച്ചുള്ള തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഇത്തവണയും മലയാളിയുടെ മനസ്സിൽ മാത്രം. കൊവിഡ് വ്യാപന സാഹചര്യത്തെ തുടർന്ന് അത്തം ഘോഷയാത്ര മാറ്റിവെച്ചെങ്കിലും പതിവ് തെറ്റിക്കാതെ അത്തം നഗറിൽ ഇന്ന് അത്തപ്പതാക ഉയരും.

ഓണം വിളംബരം ചെയ്യുന്ന സാംസ്ക്കാരികോത്സവം കൂടിയായ തൃപ്പൂണിത്തുറ അത്തച്ചമയം ഇത്തവണയും നിറക്കാഴ്ചകളില്ലാതെയാണ് കടന്നു പോവുന്നത്. മൂന്ന് വർഷം മുൻപുണ്ടായ പ്രളയമായിരുന്നു ഈ ചരിത്രപ്രസിദ്ധ ഘോഷയാത്ര ആദ്യം മുടക്കിയത്.

സർവ്വ പ്രൗഢിയോടെ തൊട്ടടുത്ത വർഷം അത്തച്ചമയമൊരുക്കിയെങ്കിലും പിന്നീട് വന്ന കൊവിഡ് മഹാമാരി കഴിഞ്ഞ വർഷത്തെ അത്താഘോഷങ്ങൾക്കും വിലങ്ങിട്ടു. മഹാവ്യാധിയിൽ നിന്നും കരകയറാത്തതിനാൽ ഇത്തവണയും രാജവീഥി ആഘോഷയാത്രകളില്ലാതെ വിജനമായിരിക്കും.

പതിറ്റാണ്ടുകളായി തൃപ്പൂണിത്തുറ നഗരസഭയാണ് ഈ മതേതര ഉത്സവത്തിന്‍റെ സംഘാടനം നിർവ്വഹിക്കുന്നത്. പ്രതിസന്ധികളെയെല്ലാം അതിജീവിച്ച്, വരും വർഷങ്ങളിൽ പൂർണ്ണ പ്രതാപത്തോടെ  തൃപ്പൂണിത്തുറ വീണ്ടും അത്തച്ചമയത്തിന് വേദിയാകുമെന്ന പ്രതീക്ഷയിലാണെന്ന്  നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് പറഞ്ഞു.

അത്തം ഘോഷയാത്ര ഉപേക്ഷിച്ചെങ്കിലും പതിവ് തെറ്റിക്കാതെ അത്തം നഗറിൽ ഇന്ന് അത്തപ്പതാക ഉയരും. ഇതിനു മുന്നോടിയായി തൃപ്പൂണിത്തുറ രാജകുടുംബ പ്രതിനിധിയിൽ നിന്ന് നഗര സഭ ചെയർപേഴ്സൺ അത്തപ്പതാക   ഏറ്റുവാങ്ങിയിരുന്നു.

ചരിത്രത്തിലാദ്യമായി രാജകുടുംബത്തിലെ ഒരു വനിതാ പ്രതിനിധി, അത്തപ്പതാക നഗരസഭാധ്യക്ഷയ്ക്ക് കൈമാറിയത്  ഇത്തവണത്തെ സവിശേഷതയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel