സാങ്കേതിക തകരാര്‍ മൂലം ക്രയോജനിക് ജ്വലനം പാളി; ഇ ഒ എസ് 03 വിക്ഷേപണ പരാജയത്തില്‍ പ്രതികരണവുമായി ഐഎസ്ആര്‍ഒ

ഇ ഒ എസ് 03 വിക്ഷേപണ പരാജയപ്പെട്ടതില്‍ പ്രതികരണവുമായി ഐഎസ്ആര്‍ഒ രംഗത്ത്. സാങ്കേതിക തകരാര്‍ മൂലം ക്രയോജനിക് ജ്വലനം പാളിയതാണ് വിക്ഷേപണദൗത്യം പരാജയപ്പെട്ടതെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. ഒന്നും രണ്ടും ഘട്ടങ്ങള്‍ പ്രതീക്ഷിച്ച പോലെ നടന്നുവെന്നും ഐഎസ്ആര്‍ഒ പ്രതികരിച്ചു.

പുലര്‍ച്ചെ 5.43 നായിരുന്നു ഉപഗ്രഹ വിക്ഷേപണം. പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് പഠിക്കാനുള്ള ഉപഗ്രഹമായിരുന്നു ഇ.ഒ.എസ് 03. സതീഷ് ധവാന്‍ സ്പേസ് സെന്ററിലായിരുന്നു വിക്ഷേപണം നടന്നത്. ജി.എസ്.എല്‍.വി എഫ് 10 ആയിരുന്നു വിക്ഷേപണ വാഹനം. രണ്ട് തവണ മാറ്റിവെച്ച ദൗത്യമാണ് പരാജയപ്പെട്ടത്. 2017 ന് ശേഷമുള്ള ആദ്യ വിക്ഷേപണമാണ് പരാജയപ്പെട്ടത്.

ആദ്യമായാണ് ഭൂമിയുടെ ഭ്രമണത്തിനൊപ്പം തന്നെ സഞ്ചരിക്കാന്‍ സാധ്യമായ ഉപഗ്രഹം വിക്ഷേപിക്കുന്നത്. ആദ്യ രണ്ട് ഘട്ടങ്ങള്‍ വിജയമായിരുന്നു. എന്നാല്‍ ക്രയോജനിക് എന്‍ജിന്റെ പ്രവര്‍ത്തനം നടക്കുന്ന മൂന്നാമത്തെ ഘട്ടത്തിലാണ് തകരാര്‍ സംഭവിച്ചത്. വിക്ഷേപണം പൂര്‍ണ്ണ വിജയമല്ല. ചില തകരാറുകള്‍ ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ അറിയിക്കുമെന്നും ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി.

പ്രകൃതിദുരന്തം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനുതകുന്ന ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ഇ.ഒ.എസ്-03. ഇ.ഒ.എസ്-3 ഉപഗ്രഹത്തിന്റെ ഭാരം 2268 കിലോഗ്രാമാണ്.

ശക്തിയേറിയ ക്യാമറകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ ഭൂപ്രദേശത്തെയും സമുദ്രത്തെയും അതിര്‍ത്തികളെയും തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ സാധിക്കുന്ന രീതിയിലായിരുന്നു ഉപഗ്രഹം. ഉപഗ്രഹത്തിന്റെ ആയുസ്സ് പത്തുവര്‍ഷമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News