വിവാദ ഭൂമി ഇടപാട് കേസ്; കർദിനാൾ ജോർജ് ആലഞ്ചേരിയുടെ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

സീറോ മലബാർ സഭയുടെ വിവാദ ഭൂമി ഇടപാട്കേസിൽ  വിചാരണ നേരിടണമെന്ന കീഴ് കോടതി വിധിക്കെതിരെ കർദിനാൾ ജോർജ് ആലഞ്ചേരി സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. എറണാകുളം സെഷൻസ് കോടതി ഉത്തരവിനെതിരെ  സമർപ്പിച്ച അപ്പീലിലാണ് വിധി.

ആലഞ്ചേരിയെ കൂടാതെ അതിരൂപത മുൻഫിനാൻസ് ഓഫീസർ ഫാദർ ജോഷി പുതുവ, ഭൂമി വാങ്ങിയ സാജു വർഗീസ് എന്നിവർ കേസിൽ വിചാരണ നേരിടണമെന്നായിരുന്നു വിചാരണക്കോടതി ഉത്തരവ്.

അതിരൂപതയുടെ ഉടമസ്ഥതയിലുള്ള കാക്കനാടുള്ള 60 സെന്‍റ് ഭൂമി വിൽപ്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും സഭയുടെ വിവിധ സമിതികളിൽ ആലോചിക്കാതെയാണ് ഭൂമി വിൽപ്പന നടത്തിയെന്നുമാണ് കേസ്.

വിവിധ കോടതികളുടെ ഉത്തരവുകൾ പ്രകാരം എട്ട് കേസുകളാണ് ആലഞ്ചേരിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ കേസുകൾ റദ്ദാക്കണമെന്നാണ് ആലഞ്ചേരിയുടെ ആവശ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News