ഹിമാചൽ പ്രദേശിലെ മണ്ണിടിച്ചിൽ; രണ്ടാം ദിവസത്തെ തെരച്ചിൽ തുടങ്ങി

ഷിംല: ഹിമാചൽ പ്രദേശിലെ കന്നൗരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കുള്ള രണ്ടാംദിവസത്തെ തെരച്ചിൽ തുടങ്ങി. 13 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ദുരന്തത്തിൽ അകപ്പെട്ട ബസിലും കാറിലുമായി ഇനിയും മുപ്പത് പേർ കുടുങ്ങി കിടക്കുന്നുവെന്നാണ് സംശയം.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.45 ഓടെ വാഹനങ്ങൾ ദേശീയ പാതയിലൂടെ കടന്നു പോകുമ്പോഴായിരുന്നു അപകടം. വാഹനങ്ങളുടെ മുകളിലേക്ക് പാറയടക്കം ഇടിഞ്ഞ വീഴുകയായിരുന്നു. ഹിമാചല്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസും ട്രക്കും വിനോദസഞ്ചാരികളുടെ കാറുകളും അപകടത്തില്‍പ്പെട്ടു.

മണ്ണും പാറയും ഇടിഞ്ഞു വീണതോടെ വാഹനങ്ങൾ പൂര്‍ണമായി തകര്‍ന്നു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ദേശീയ ദുരന്ത നിവാരണ സേനയ്ക്കൊപ്പം സൈന്യവും അതിർത്തി സേനയും പൊലീസും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News