മുട്ടാര്‍ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ 79.72 ശതമാനം പോളിംഗ്

മുട്ടാര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ 79.72 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 166 പുരുഷന്മാരും 176 സ്ത്രീകളും വോട്ട് രേഖപ്പെടുത്തി. കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ ആറ് വോട്ടുകള്‍ രേഖപ്പെടുത്തി. രാവിലെ ആറ് മണിക്ക് നടന്ന വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിച്ചു.

യുഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ച തോമസ് ആന്‍റണിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്.

മൂന്ന് മുന്നണി സ്ഥാനാര്‍ഥികളും നേര്‍ക്കുനേര്‍ മത്സരത്തിനിറങ്ങിയ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ സിപിഎം സ്വതന്ത്രനായി കുട ചിഹ്നത്തില്‍ ആന്‍റണിയും എന്‍ഡിഎ സ്ഥാനാര്‍ഥിയായി താമര ചിഹ്നത്തില്‍ എന്‍.ജി ശശീന്ദ്രനും, യുഡിഎഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസില്‍ നിന്ന് കൈപ്പത്തി ചിഹ്നത്തില്‍ സണ്ണി മാമ്മനുമാണ് ജനവിധി തേടിയത്. സര്‍വ്വീസ് കോര്‍പ്പറേറ്റീവ് രജിസ്റ്റാര്‍ പുഷ്പരാജ് വരണാധികാരിയായിരുന്നു. ഇന്ന് പത്ത് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും.

13 അംഗം ഭരണസമതിയില്‍ എല്‍ഡിഎഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. പൊതുതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 6-ഉം, എല്‍ഡിഎഫിന് 5-ഉം, ബിജെപിക്ക് രണ്ട് സീറ്റും നേടിയിരുന്നു. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുഡിഎഫ് ഘടക കക്ഷിയില്‍പെട്ട രണ്ട് അംഗങ്ങള്‍ കൂറുമാറി വോട്ടുചെയ്തതോടെ ഭരണം എല്‍ഡിഎഫിന് ലഭിച്ചിരുന്നു.

നിലവില്‍ എല്‍ഡിഎഫിന് 7-ഉം യുഡിഎഫിന് 4-ഉം ബിജെപിക്ക് രണ്ട് സീറ്റുമാണുള്ളത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സീറ്റില്‍ യുഡിഎഫ് വീണ്ടും ജയിച്ചാലും ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News