തദ്ദേശ ഉപതിരഞ്ഞെടുപ്പ്; പഴേരി ഡിവിഷൻ എൽ ഡി എഫ് പിടിച്ചെടുത്തു

സംസ്ഥാനത്തെ ഒൻപത് ജില്ലകളിലെ 15 തദ്ദേശ വാർഡുകളിലായി നടന്ന ഉപതിരഞ്ഞെടുപ്പിൽ വയനാട്‌ സുൽത്താൻ ബത്തേരി പഴേരി ഡിവിഷൻ പിടിച്ചെടുത്ത്‌ എൽ ഡി എഫ്.

എൽ ഡി എഫ് സ്ഥാനാർത്ഥി എസ് രാധാകൃഷ്ണൻ 112 വോട്ടുകൾക്കാണ്‌ വിജയിച്ചത്‌. ഇടതുപക്ഷ ജനാതിപത്യ മുന്നണി  അധികാരമേറ്റതിന് ശേഷമുള്ള ആദ്യത്തെ ഉപതെരഞ്ഞെടുപ്പാണിത് .

എൽ ഡി എഫ്‌ 547 വോട്ടുകൾ നേടിയപ്പോൾ യു ഡി എഫിന് 435 വോട്ടുകൾ ലഭിച്ചു. ഈ മിന്നും വിജയത്തോടെ 36 അംഗ ബത്തേരി നഗരസഭാ കൗൺസിലിൽ ഇടതുപക്ഷത്തിന് 24 അംഗങ്ങളായി. അതേസമയം, യു ഡി എഫിന്റെ പത്ത്‌ അംഗങ്ങളാണ്‌ ഇവിടെയുള്ളത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News