മുടിയുടെ തിളക്കവും നിറവും വർദ്ധിപ്പിക്കാൻ കിടിലം മാർഗം

അമിതമായ മുടികൊഴിച്ചിലും താരനും കാരണം ബുദ്ധിമുട്ടനുഭവിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും . എന്നാൽ ചില നാടന്‍ വഴികളിലൂടെ നമുക്ക് മുടിയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കും . ഇതിന് സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു വിഭവമാണ് നെല്ലിക്ക. മുടിക്ക് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നെല്ലിക്ക എന്തൊക്കെ ചെയ്യണം എന്ന് നമുക്ക് നോക്കാം .

നെല്ലിക്ക എണ്ണ കാച്ചിത്തേക്കുന്നത് പല വിധത്തില്‍ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നുണ്ട്. അതിന് വേണ്ടി നല്ലതുപോലെ ഉണങ്ങിയ നെല്ലിക്ക അല്‍പം വെളിച്ചെണ്ണയില്‍ കാച്ചിയെടുക്കണം. അത് നല്ലതുപോലെ തിളച്ച് കഴിഞ്ഞാല്‍ അത് നല്ലതുപോലെ ചൂടാറി തലയില്‍ തേക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

ഉണക്കനെല്ലിക്ക ഇല്ലെങ്കില്‍ നെല്ലിക്കപ്പൊടിയാണെങ്കിലും ധാരാളം. ഇത് ദിവസവും കുളിക്കുന്നതിന് മുന്‍പ് തന്നെ മുടിയില്‍ തേക്കാവുന്നതാണ്. മുടിയുടെ ആരോഗ്യത്തിന് ഇത് വളരെയധികം സഹായിക്കുന്നുണ്ട്. മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഇത് മുടിയുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. വെളിച്ചെണ്ണയ്ക്ക് പകരം ഒലീവ് ഓയിലും ഉപയോഗിക്കാവുന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News