തകരാറിലായ ലാപ്‌ടോപ്പുകള്‍ കോക്കോണിക്‌സ് തിരിച്ചെടുക്കും; മന്ത്രി കെ.എന്‍.ബാലഗോപാല്‍

വിദ്യാ ശ്രീ പദ്ധതിയിലൂടെ നല്‍കിയതില്‍ തകരാറിലായ ലാപ്‌ടോപ്പുകള്‍ കോക്കോണിക്‌സ് തിരിച്ചെടുക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ലാപ്‌ടോപുകള്‍ കെഎസ്എഫ്ഇ ശാഖകളില്‍ ഏല്‍പ്പിച്ചാല്‍ മതിയെന്നും ധനമന്ത്രി സഭയില്‍ വ്യക്തമാക്കി.

ലാപ്ടോപ്പുകള്‍ വിതരണം ചെയ്യാന്‍ കാലതാമസം വരുത്തിയ എച്ച് പി, ലെനോവോ കമ്പനികള്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പഠന സൗകര്യം ഒരുക്കുന്ന കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം നില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.

461 ലാപ്‌ടോപ്പുകള്‍ മാറ്റി നല്‍കിയിട്ടുണ്ട്. ഇതില്‍ കെ.എസ്.എഫ്.ഇ പിഴ പലിശ ഈടാക്കാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു. കെ.എസ്.എഫ്.ഇ പിഴ പലിശ ഈടാക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News