വിമുക്ത ഭടനെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഓഫീസില്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി; മര്‍ദ്ദിച്ചത് ബിജെപി നേതാവ്

പഞ്ചായത്തില്‍ നല്‍കിയ പരാതി അന്വേഷിക്കാനെത്തിയ വിമുക്ത ഭടന്‍ പൊറ്റയില്‍ തോട്ടത്തില്‍ ഹൗസില്‍ എസ്. അനില്‍കുമാറിനെ ബി.ജെ.പി നേതാവും വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജി.കെ. അനില്‍കുമാര്‍ മര്‍ദ്ദിച്ചതായി പരാതി. വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലായിരുന്നു സംഭവമെന്നാണ് ആരോപണം.

ഓഫീസ് വാര്‍ഡില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ പൊതുകുളം നികത്തിയുള്ള അനധികൃത നിര്‍മ്മാണം ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനമെന്ന് അനില്‍ പറയുന്നു. അനിലിന്റെ പരാതിയെ തുടര്‍ന്ന് നിറുത്തിയ നിര്‍മ്മാണം ഇന്നലെ വീണ്ടും ആരംഭിച്ചു. ഇതേക്കുറിച്ച് പഞ്ചായത്ത് സെക്രട്ടറിയോട് അന്വേഷിച്ച് തിരികെ ഇറങ്ങുമ്പോഴാണ് വൈസ് പ്രസിഡന്റ് മര്‍ദ്ദിച്ചതെന്നാണ് പരാതി.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ മലയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമുക്തഭടന് നീതി ലഭ്യമാക്കണമെന്നും വൈസ് പ്രസിഡന്റിനെതിരെ അന്വേഷണം വേണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. എന്നാല്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന് വൈസ് പ്രസിഡന്റ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News