ഒറ്റക്കെട്ടായി പ്രതിപക്ഷം; പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കിയതിനെതിരെ പ്രതിഷേധം

പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കിയതിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിച്ച് പ്രതിപക്ഷം. പാർലമെന്റിന്റെ മുന്നിൽ പ്രതിപക്ഷ എംപിമാർ പ്രതിഷേധം നടത്തി. രാജ്യസഭയിൽ മാർഷൽമാരുടെ പെരുമാറ്റം ഗുണ്ടകളെ പോലെയെന്ന് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീമും ചൂണ്ടിക്കാട്ടി.

പാർലമെന്റിന്റെ വർഷകാല സമ്മേളനം 2 ദിവസം മുമ്പ് അവസാനിപ്പിച്ചതിനെ തുടർന്നാണ് പ്രതിപക്ഷ പാർട്ടി നേതാക്കൾ ഇന്ന് യോഗം ചേർന്നതും ശക്തമായ പ്രതിഷേധം നടത്തിയതും. ലോക്‌സഭ പ്രതിപക്ഷ കക്ഷിനേതാവ് മല്ലികാർജുൻ കാർഗെയുടെ അധ്യക്ഷതയിലായിരുന്നു പാർലമെന്റിലെ യോഗം. യോഗത്തിന് ശേഷം പ്രതിപക്ഷ എംപിമാർ പ്രതിഷേധ മാർച്ചും നടത്തി.

പെഗസസ്, കാർഷക സമരം അടക്കം ഒരു വിഷയത്തിലും ഭരണപക്ഷം ചർച്ചയ്ക്ക് തയ്യാറായില്ലെന്ന് എം.പിമാർ കുറ്റപ്പെടുത്തി. രാജ്യത്തെ മുഴുവൻ വിഭാഗങ്ങളേയും അടിച്ചമർത്താനാണ് സർക്കാർ ശ്രമമെന്ന് ബിനോയ് വിശ്വവും പറഞ്ഞു. രാജ്യത്തെ വിൽക്കുന്ന പ്രധാനമന്ത്രി ജനാധിപത്യത്തെ കൊല ചെയ്യുകയാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എൻ.ഡി.എ ഇതര മുഖ്യമന്ത്രിമാരുടെ യാഗം വിളിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താഖറെ പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News