ഒന്ന്,രണ്ട്,മൂന്ന്..വോട്ടുകൾ വിരലിലെണ്ണി ബിജെപി സ്ഥാനാർത്ഥി

കോട്ടയം എലിക്കുളം പഞ്ചായത്ത് പതിനാലാം വാർഡിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയ്ക്ക് ലഭിച്ചത് 3 വോട്ടുകളാണ്. കഴിഞ്ഞ തവണ 2 വോട്ടുകൾ ആയിരുന്നു ലഭിച്ചത്.

ആകെ 1186 വോട്ടുകളുള്ള വാർഡിൽ ബിജെപി പാലാ മണ്ഡലം വൈസ് പ്രസിഡന്റ്‌ കൂടിയായി ജയപ്രകാശ് വടകരയാണ് വാർഡിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടുകൾ നഷ്ടമായത് കോട്ടയം ജില്ലയിലാണ്.

ഇവിടെ ബിജെപിയ്ക്ക് ഒരു ലക്ഷത്തോളം വോട്ടുകളാണ് നഷ്ടമായത്. ഇതേ തുടർന്ന് ബിജെപി ജില്ലാ അധ്യക്ഷൻ അഡ്വ നോബിൾ മാത്യുവിന്റെ നേതൃത്വത്തിൽ വാർഡിൽ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയെങ്കിലും ബിജെപി വോട്ട് നില വർധിപ്പിക്കാൻ ആയില്ല.

യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ജെയിംസ് ചാക്കോ ജീരകത്തിൽ വിജയിച്ചത്.എൽ ഡി എഫിലെ ടോമി ഇടയോടിലിനെയാണ് ജെയിംസ് ചാക്കോ ജീരകത്തിൽ 155 വോട്ടിന് പരാജയപ്പെടുത്തിയത്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റിനു വേണ്ടി യൂഡിഎഫ് മുന്നണിക്കുള്ളിലുണ്ടായ തര്‍ക്കങ്ങൾ യുഡിഎഫിനെ വാർഡിൽ ദുർബലമാക്കിയിരുന്നു.

കോൺഗ്രസ്സിൽ നിന്ന് പുറത്താക്കപ്പെട്ട ജോജോ ചീരാംകുഴി വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിച്ച് വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചെങ്കിലും കോവിഡ് ബാധിച്ച് മരിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിന് വഴി തുറന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here