ജനങ്ങളിൽ നിന്ന് വസ്തുതകൾ മറച്ചുവെക്കാൻ കേന്ദ്രം ശ്രമിക്കുന്നു; ജോൺ ബ്രിട്ടാസ് എം പി

വർഷകാല സമ്മേളന കാലയളവിൽ ജനങ്ങളിൽ നിന്ന് വസ്തുതകൾ മറച്ച് വെക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചുവെന്ന് ജോൺ ബ്രിട്ടാസ് എം പി. പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുക്കവെയാണ് ജോൺ ബ്രിട്ടാസ് എം പി കൈരളി ന്യൂസിനോട് പ്രതികരിച്ചത്.

പ്രതിപക്ഷ എം പിമാരെ ഇന്നലെ മാർഷൽമാർ കയ്യേറ്റം ചെയ്തതും കേന്ദ്ര സർക്കാരിന്റെ സമ്മതത്തോടെ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, കർഷക സമരം, പെഗാസസ് വിഷയങ്ങളിൽ ചർച്ചയ്ക്ക് വിസമ്മതിച്ച കേന്ദ്ര സർക്കാർ മാധ്യമങ്ങളെ പാർലമെൻ്റിൽ നിന്ന് അകറ്റി നിർത്താനും ശ്രമിച്ചെന്നും സഭയിൽ നടക്കുന്നത് ജനങ്ങൾ അറിയാതിരിക്കാനാണ് മോഡി സർക്കാരിന്റെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here