‘ഒളിമ്പിക് മെഡല്‍ സ്വീകരിച്ചപ്പോ ഇങ്ങനെ കൈ വിറച്ചിട്ടില്ല’:മമ്മൂട്ടിയെ ചിരിപ്പിച്ച് ഒളിമ്പ്യൻ

ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗം പി ആർ ശ്രീജേഷിൻ്റെ വീട്ടിൽ അപ്രതീക്ഷിത അതിഥിയായി മമ്മൂട്ടിയെത്തി.അഭിമാന താരത്തിന് പൂക്കൂടയുമായി ആണ് മമ്മൂക്ക എത്തിയത്.

‘മമ്മൂക്ക, ഒളിമ്പിക്​സ്​ മെഡൽ വാങ്ങിച്ചപ്പോൾ പോലും ഇത്രയും കൈ വിറച്ചില്ല’-പൂക്കൾ ഏറ്റുവാങ്ങുമ്പോൾ ശ്രീജേഷ്​ പറഞ്ഞത് കേട്ട് മമ്മൂട്ടി പൊട്ടിച്ചിരിച്ചു. ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലൂടെ കേരളത്തി​െൻറ അഭിമാനമായി മാറിയ പി.ആര്‍. ശ്രീജേഷിനെ അഭിനന്ദിക്കാൻ കിഴക്കമ്പലം പള്ളിക്കരയിലെ വീട്ടില്‍ എത്തിയതായിരുന്നു മമ്മൂട്ടി.

 ഇന്ന് രാവിലെയാണ് മെഗാസ്റ്റാര്‍, അഭിനന്ദനങ്ങളുടെ പൂക്കൂടയുമായി ശ്രീജേഷിൻ്റെ കിഴക്കമ്പലം പള്ളിക്കരയിലെ വീട്ടിലെത്തിയത്.നാല് പതിറ്റാണ്ടുകൾക്കു ശേഷം ഒളിമ്പിക്സ് മെഡൽ കേരളത്തിലെത്തിച്ച ശ്രീജേഷിനൊപ്പം കുറച്ച് നേരം സമയം ചിലവഴിച്ച ശേഷമാണ് മമ്മൂട്ടി മടങ്ങിയത് .തനിക്ക് ലഭിച്ച മെഡൽ ശ്രീജേഷ് മമ്മൂട്ടിയെ കാണിച്ചു.

മമ്മൂട്ടി നേതൃത്വം നല്‍കിയ ജൈവപച്ചക്കറി കൃഷിയുടെ ഉദ്ഘാടന വേളയില്‍ പി.ആര്‍ ശ്രീജേഷ് അതിഥിയായിരുന്നു.കുറച്ചു നസമയം കുടുംബങ്ങൾക്കൊപ്പവും ചിലവഴിച്ചിട്ടാണ് മമ്മൂട്ടി പോയത് അപ്രതീക്ഷിത അതിഥിയെ കണ്ട സന്തോഷത്തിലായിരുന്നു ശ്രീജേഷിന്‍റെ കുടുംബാംഗങ്ങള്‍. നിർമാതാവ് ആൻ്റോ ജോസഫ് ,പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.

പി ആര്‍ ശ്രീജേഷിന് സര്‍ക്കാര്‍ പാരിതോഷികമായി രണ്ട് കോടി രൂപ പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പില്‍ ജോലി ചെയ്യുന്ന ശ്രീജേഷിന് ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റവും നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News