കാർ കണ്ടെയ്​നർ ലോറിയിൽ ഇടിച്ച് അഞ്ചുപേർക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിലെ ബസ്​തി ജില്ലയിൽ കാർ കണ്ടെയ്​നർ ലോറിയ്ക്ക്​ പുറകിലിടിച്ച്​ അഞ്ചുപേർ മരിച്ചു. രണ്ടുപേർക്ക്​ പരിക്കേറ്റു. ദേശീയപാത 28ൽ കത്യ, പുരെയ്​ന ഗ്രാമങ്ങൾക്കിടയിൽ നടന്ന അപകടത്തിൽ അഞ്ചുപേർ സംഭവ സ്​ഥലത്ത്​ വെച്ച്​ തന്നെ മരിച്ചു. ​ബുധനാഴ്ച രാവിലെയായിരുന്നു​ അപകടം.

അമിത വേഗതയിൽ വന്ന കാർ കണ്ടെയിനറിന്‍റെ പുറകിലേക്ക്​ ഇടിച്ച്​ കയറുകയായിരുന്നുവെന്ന്​ കൽവാരി സർക്കിൾ ഓഫീസർ അലോക്​ പ്രസാദ്​ അറിയിച്ചു.കാറിൽ ഏഴുപോരുണ്ടായിരുന്നു. അഞ്ചുപേർ സംഭവ സ്​ഥലത്ത്​ വെച്ച്​ തന്നെ മരിച്ചു.

ഡ്രൈവർക്കും ചെറിയ പെൺകുട്ടിക്കും പരിക്കേറ്റു. കുട്ടി സുരക്ഷിതയാണെങ്കിലും ഡ്രൈവറുടെ പരിക്ക്​ ഗുരുതരമാണ്’-അലോക്​ പ്രസാദ്​ പറഞ്ഞു​. ലഖ്​നോവിൽ നിന്ന്​ ബസ്​തി​യിലേക്ക്​ പോകുകയായിരുന്ന കാർ പൂർണമായി നശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News