ഓണസദ്യയിൽ ഓലൻ വേണം; രുചികരമായി ഓലൻ തയ്യാറാക്കാം

കോവിഡ് മഹാമാരിക്കിടെ മറ്റൊരു ഓണക്കാലം കൂടി വരവായി. കാണം വിറ്റും ഓണം ഉണ്ണണമെന്നാണല്ലോ ചൊല്ല്. ഓണത്തിന്റെ പ്രധാന ആകർഷണവും സാദ്യതന്നെ. ഓണസദ്യയിലെ പ്രധാന വിഭവമായ ഓലൻ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

കുമ്പളങ്ങയാണ്‌ ഇതിലെ പ്രധാന ചേരുവ. വളരെയെളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവവും കൂടിയാണിത്. ഓലൻ സാധാരണയായി നാളികേരം വറുത്തരച്ചും പച്ചയ്ക്ക് അരച്ചും വയ്ക്കാറുണ്ട്. അതുകൊണ്ട് ഇത് വെളുത്ത നിറത്തിലും, തവിട്ട് നിറത്തിലും കാണുന്നത്. രണ്ടിന്റെയും രുചിയിൽ വ്യത്യസവു മുണ്ട്.

ചേരുവകൾ

കുമ്പളങ്ങ- ഒരു ചെറിയ കഷ്ണം
പച്ച മുളക്-2 എണ്ണം
വന്‍പയര്‍- ഒരു പിടി
എണ്ണ-ഒരു സ്പൂണ്‍
കറിവേപ്പില
തേങ്ങ പാല്‍ – അരമുറി തേങ്ങയുടെ പാൽ
തയ്യാറാക്കുന്ന വിധം

പാകം ചെയ്യുന്ന വിധം

തേങ്ങാ പാൽ പിഴിഞ്ഞ് ആദ്യത്തെ പാല്‍ എടുത്തു മാറ്റി വയ്ക്കുക. രണ്ടാംപാലും, മൂന്നാം പാലും എടുക്കുക. വന്‍പയര്‍ പകുതി വേവാകുമ്പോള്‍ കുമ്പളങ്ങയും പച്ചമുളക് കീറിയതും ഇട്ടു വേവിക്കുക. നല്ലപോലെ വെന്തു ഉടയുമ്പോൾ ഉപ്പ് ചേർക്കണം. ചെറു തീയില്‍ തേങ്ങാ പാൽ ചേർത്ത്‌ ഇളക്കുക. ഒന്നു ചൂടാകുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കി എണ്ണയും കറിവേപ്പിലയും ചേർക്കുക. ചാറ് അധികം കുറുകിയും അധികം അയഞ്ഞും ഇരിക്കരുത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News