മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘർഷം; കമ്മീഷന്റെ ശുപാർശകൾ നടപ്പിലാകും

2016ൽ ഹൈക്കോടതിക്ക് മുന്നിൽ മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘർഷം ആവർത്തിക്കാതിരിക്കാൻ കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കുമെന്ന് സർക്കാർ.

ജുഡീഷ്യൽ കമ്മീഷന്റെ കണ്ടെത്തലുകളിൽ പ്രത്യേക നിലപാട് സ്വീകരിക്കില്ല. ശുപാർശ നടപ്പാക്കാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയേയും നിയമവകുപ്പ് സെക്രട്ടറിയേയും ചുമതലപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയിൽ സമർപ്പിച്ചു.

അതേസമയം, 2016 ജൂലൈ 20ന് ഹൈക്കോടതിക്ക് മുന്നിൽ അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിൽ നടന്ന സംഘർഷവും പൊലീസ് ലാത്തിച്ചാർജും അന്വേഷിച്ച റിട്ട. ജസ്റ്റിസ് പി എ മുഹമ്മദ് കമ്മീഷൻ 2020 ജൂണിൽ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.

കമ്മീഷൻ ശുപാർശകളും ഇതിന്മേൽ സ്വീകരിച്ച നടപടികളും അടങ്ങുന്ന റിപ്പോർട്ടാണ് നിയമസഭയിൽ സർക്കാർ സമർപ്പിച്ചത്.

കമ്മീഷന്റെ കണ്ടെത്തലുകൾ:

  • അഭിഭാഷകരും മാധ്യമപ്രവർത്തകരും പരസ്പരം ചീത്ത വിളിച്ചത് പ്രകോപനമായി.

    മാധ്യമ പ്രവർത്തകർ മാർച്ച് നടത്തിയപ്പോൾ മുൻകൂർ അനുമതി വാങ്ങിയിരുന്നില്ല.

  • അഭിഭാഷകർക്കും ക്ലർക്ക്മാർക്കും ഉൾപ്പെടെ പരിക്ക് സംഭവിച്ചത് പൊലീസ് ലാത്തിച്ചാർജ്ജിനിടയിലും കയ്യേറ്റത്തിനിടയിലുമാണ്.

  • ലാത്തിച്ചാർജ്ജ് നടന്നില്ലെന്ന പൊലീസ് വാദം അവർക്ക് തെളിയിക്കാനായില്ല.

  • ജില്ലാ തലത്തിലെ പൊലീസ് ഉദ്യോഗസ്ഥരും കീഴുദ്യോഗസ്ഥരും തമ്മിൽ ഏകോപനം ഉണ്ടായിരുന്നില്ല.

പ്രശ്നങ്ങൾ തടയാൻ അധികൃതർ മുൻ കരുതൽ നടപടികൾ സ്വീകരിച്ചില്ല എന്നിവയാണ് കമ്മീഷൻ്റെ കണ്ടെത്തലുകൾ.

ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള ശുപാർശകൾ പരിശോധിച്ച് നടപ്പിൽ വരുത്തുമെന്ന് മുഖ്യമന്ത്രി സഭയിലവതരിപ്പിച്ച നടപടി റിപ്പോർട്ടിൽ പറയുന്നു.ഇതിനായി ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയേയും നിയമവകുപ്പ് സെക്രട്ടറിയേയും ചുമതലപ്പെടുത്തി.കമ്മീഷൻ ചൂണ്ടിക്കാണിച്ച ന്യൂനതകൾ പരിഹരിച്ച് 1952ലെ കമ്മീഷൻ ഓഫ് എൻക്വയറി ആക്ടിന് അനുസൃതമായി പുതിയ ചട്ടം രൂപീകരിക്കാൻ തീരുമാനിച്ചതായും നിയമസഭയിൽ സർക്കാർ സമർപ്പിച്ച നടപടി റിപ്പോർട്ടിൽ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News