കള്ളില്‍ കഞ്ചാവ് കലര്‍ത്തി വില്‍പന; 25 ഷാപ്പുകള്‍ക്കെതിരെ കേസ്

കള്ളിൽ കഞ്ചാവ് കലർത്തി വിൽപന നടത്തിയതിന് തൊടുപുഴയിൽ 25 ഷാപ്പുകൾക്കെതിരെ കേസെടുത്തു. മാനേജർ, ഷാപ്പ് ലൈസൻസി എന്നിവരെ പ്രതി ചേർത്താണ് എക്‌സൈസ് വകുപ്പ് കേസെടുത്തിരിക്കുന്നത്.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. എക്‌സൈസ് കമ്മീഷണറുടെ റിപ്പോർട്ട് കിട്ടുന്നതോടെ 25 ഷാപ്പുകളുടെയും ലൈസൻസ് റദ്ദാക്കും.സംഭവവുമായി ബന്ധപ്പെട്ട 34ഓളം അബ്കാരി കേസുകളാണ് എടുത്തിട്ടുള്ളത്.

പാലക്കാട് നിന്നെത്തിക്കുന്ന കള്ളിലാണ് കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തിയത്. കഴിഞ്ഞ ക്രിസ്തുമസിനോടടുത്ത് എക്‌സൈസ് സംഘം നടത്തിയ പ്രത്യേക പരിശോധനയിലാണ് കള്ളിന്റെ സാമ്പിൾ ശേഖരിച്ചത്.

ആറുമാസങ്ങൾക്ക് ശേഷം വന്ന റിപ്പോർട്ടിലാണ് കള്ളിൽ കഞ്ചാവ് കലർത്തിയിട്ടുണ്ടെന്ന് തെളിഞ്ഞത്. സംഭവത്തിൽ 67 പേർക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനും എക്‌സൈസ് തീരുമാനിച്ചു. കാക്കനാട്ടെ ലാബിൽ നടത്തിയ പരിശോധനയിലാണ് ഫലം പുറത്തുവന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News