പട്ടിക ജാതി-പട്ടിക വര്‍ഗ ഗോത്രങ്ങളെ സമൂഹത്തിന്റെ മുൻ നിരയിലെത്തിക്കും: മന്ത്രി കെ രാധാകൃഷ്ണൻ

പട്ടിക ജാതി-പട്ടിക വർഗ ഗോത്രങ്ങളെ സമൂഹത്തിന്റെ മുൻ നിരയിലെത്തിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. പട്ടികജാതി പട്ടിക വർഗ ഗോത്രവിഭാഗങ്ങളുടെ ഉന്നമനത്തിനായി വിവിധ പദ്ധതികൾ സർക്കാർ നടത്തിവരുന്നു.

തൊഴിൽ, ഭവനം, ഭൂമി എന്നീ അടിസ്ഥാന പ്രശ്നങ്ങൾക്ക് ഊന്നൽ നൽകിയാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. പട്ടികവർഗ വിഭാഗത്തിന് സ്ഥിരനിയമനങ്ങൾ നൽകുന്ന പൊലീസ്, എക്സൈസ്, ഫോറസ്റ്റ് ഉൾപ്പടെയുള്ള വകുപ്പുകളിൽ പ്രത്യേക നിയമനങ്ങൾ നടത്തി വരുന്നു. കൂടാതെ യുവതീ യുവാക്കൾക്ക് നൈപുണ്യ വികസന പരിശീലനങ്ങൾ അംഗീകൃത ഏജൻസികൾ മുഖേന നൽകി വരികയും സ്വകാര്യ മേഖലയിൽ തൊഴിലവസരങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യുന്നു.

നിർമ്മാണ മേഖലകളിൽ ഗോത്ര ജീവിക എന്ന പേരിൽ സ്വാശ്രയ സംഘങ്ങൾ രൂപീകരിച്ച് നിർമ്മാണ പ്രവൃത്തികൾ ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു. ജനറൽ ഹൗസിംഗ് , ഹഡ്കോ, വനബന്‌ധു കല്യാൺ യോജന എന്നീ പദ്ധതികൾ ഉൾപ്പെടുത്തി സംസ്ഥാനത്തുടനീളം വീടുകൾ അനുവദിച്ചു വരുന്നു. ആദിവാസി പുനരധിവാസ വികസന മിഷൻ മുഖേന ഭൂമി നൽകുന്നതിനുള്ള പദ്ധതികൾ നടത്തി വരുന്നുണ്ട്.

പട്ടികജാതി വിഭാഗങ്ങൾക്ക് സ്റ്റാർട്ട് അപ് മിഷന്റെ സഹായത്തോടെ യുവസംരഭകർക്ക് പരിശീലനവും പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് റിവോൾവിംഗ് ഫണ്ട് എന്ന പ്രത്യേക പലിശരഹിത സീഡ് ഫണ്ട് പദ്ധതിയിലൂടെ നടത്തി വരുന്നു. ഭൂരഹിതരായ കുടുംബങ്ങൾക്ക് ഭൂമി ലഭ്യമാക്കുന്നതിനു വേണ്ടി 185 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. നിയമസഭയിൽ ഒ.ആർ കേളു എംഎൽഎയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി കെ രാധാകൃഷ്ണൻ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News