ഹിമാചല്‍ പ്രദേശില്‍ വീണ്ടും മണ്ണിടിച്ചില്‍: രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വച്ചു

ഹിമാചല്‍ പ്രദേശിലെ കിന്നോറില്‍ വീണ്ടും മണ്ണിടിച്ചില്‍. രക്ഷാ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഐടിബിപി, ദേശീയ ദുരന്ത നിവാരണ സേന, പൊലീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവന്നത്. എന്നാല്‍ പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടായതോടെ രക്ഷാ പ്രവര്‍ത്തനം തടസപ്പെട്ടു.

നൂര്‍പൂരില്‍ നിന്നും എന്‍ഡിആര്‍എഫിന്റെ 31 അംഗ സംഘം കൂടി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. മണ്ണിടിച്ചില്‍ ഉണ്ടായ റിക്കാന്‍ പിയോ – ഷിംല ദേശീയ പാതയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള സത്ലജ് നദിയില്‍ വരെ അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ അവശിഷ്ടങ്ങള്‍ എത്തിയതായി കണ്ടെത്തി. ഈ നദിക്കരയില്‍ നിന്നാണ് ഇന്ന് രാവിലെ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഹിമാചല്‍ പ്രദേശ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍റെ ഒരു ബസ്സും, രണ്ട് കാറുകളും, ഒരു ടാറ്റാ സുമോയും മണ്ണിനടിയില്‍പ്പെട്ടതായി സംസ്ഥാന ദുരന്ത നിവാരണ വിഭാഗം സ്ഥിരീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News