പ്രതീകാത്മക മന്ത്രിസഭയില്‍ പോലും കോണ്‍ഗ്രസ്സ് പുറത്താണ്; നാടകത്തിലെങ്കിലും ഒരു നല്ല വേഷം കോണ്‍ഗ്രസ്സിന് കൊടുക്കാമായിരുന്നെന്ന് എ എ റഹീം

പ്രതിപക്ഷത്തിനെതിരെ പരിഹാസവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. പ്രതീകാത്മക മന്ത്രിസഭയില്‍ പോലും കോണ്‍ഗ്രസ്സ് പുറത്താണെന്നും സ്പീക്കറും മുഖ്യമന്ത്രിയുമൊക്ക ലീഗാണെന്നും നാടകത്തിലെങ്കിലും ഒരു നല്ല വേഷം കോണ്‍ഗ്രസ്സിന് കൊടുക്കാമായിരുന്നെന്നും റഹീം പരിഹസിച്ചു.

തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് റഹീം അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെതിരെ നിയമസഭക്ക് മുന്നില്‍ പ്രതിപക്ഷം നടത്തിയ ‘സമാന്തര നിയമസഭ’ പ്രതിഷേധത്തിനെ പരിഹസിച്ചെഴുതിയത്.

മുസ്ലീം ലീഗ് എം.എല്‍.എ പി.കെ. ബഷീറായിരുന്നു സമാന്തര നിയമസഭയില്‍ മുഖ്യമന്ത്രിയായിരുന്നത്. പിണറായി വിജയനെ അനുകരിച്ചുകൊണ്ടായിരുന്നു ബഷീര്‍ പ്രതിഷേധത്തില്‍ സംസാരിച്ചിരുന്നത്. ലീഗ് എം.എല്‍.എയായ എന്‍. ഷംസുദ്ദീനായിരുന്നു സ്പീക്കറായത്.

പ്രതീകാത്മക മന്ത്രിസഭയിൽ പോലും കോൺഗ്രസ്സ് പുറത്താണ്.സ്പീക്കറും മുഖ്യമന്ത്രിയുമൊക്ക ലീഗാണ്. നാടകത്തിലെങ്കിലും ഒരു നല്ല വേഷം കോൺഗ്രസ്സിന് കൊടുക്കാമായിരുന്നു..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News