ഒരാൾക്ക് പോലും കിറ്റ് കിട്ടാത്ത അവസ്ഥ ഉണ്ടാകരുത്; മന്ത്രി ജി ആർ അനിൽ

സംസ്ഥാനത്ത് ഓണകിറ്റ് വിതരണം ഊർജിതമായി നടക്കുന്നുവെന്ന് ഭക്ഷ്യ വിഭവ വകുപ്പ് മന്ത്രി ജി ആർ അനിൽ. 19,49,640 കിറ്റുകൾ ആണ് ഇതുവരെ വിതരണം ചെയ്തത്. ഒരാൾക്ക് പോലും ഭക്ഷ്യകിറ്റ് കിട്ടാത്ത അവസ്ഥ ഉണ്ടാകരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, കിറ്റ് വാങ്ങാതെയുള്ള ഒരു ലക്ഷത്തോളം വരുന്ന ദുർബല വിഭാഗത്തിൽപ്പെട്ടവർക്ക് വീടുകളിൽ കിറ്റുകൾ എത്തിക്കും. വിദുരയിലെ ആദിവാസി ഊരുകളിൽ കിറ്റുകൾ വിതരണം ചെയ്തായിരിക്കും ഇതിന് തുടക്കം കുറിക്കുക. ഇന്ന് 1,34,170 ത്തോളം കാർഡുകൾ കൂടി അനർഹരുടെ പക്കൽ നിന്നും തിരികയെത്തി.

സ്മാർട്ട് റേഷൻ കാർഡ് ആവിശ്യക്കാർക്ക് നൽകുമെന്നും ആധാർ മോഡലിൽ ആകും സ്‍മാർട്ട് റേഷൻ കാർഡ് നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News