‘ദളപതിയും’ ‘തലയും’ കണ്ടുമുട്ടി; സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കി ആരാധകര്‍

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയും സിനിമാതാരവും ഒന്നിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഷൂട്ടിംഗിനിടെയാണ് ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഫാന്‍ബേസുള്ള രണ്ട് താരങ്ങള്‍ കണ്ടുമുട്ടിയത്. ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോയിലായിരുന്നു താരസംഗമം.

ഏറ്റവും പുതിയ ചിത്രമായ ബീസ്റ്റിന്റെ ഷൂട്ടിംഗിനെത്തിയതായിരുന്നു വിജയ്. ധോണിയാകട്ടെ ഒരു പരസ്യചിത്രത്തിന്റെ ഷൂട്ടിംഗിനാണ് സ്റ്റുഡിയോയിലെത്തിയത്. ഐ.പി.എല്ലിന് മുന്നോടിയായി കഴിഞ്ഞ ദിവസമാണ് ധോണി ചെന്നൈയിലെത്തിയത്.

തമിഴ്നാട്ടില്‍ ഏറെ ആരാധകരുള്ള ക്രിക്കറ്റ് താരമാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. 2008 ലെ ഐ.പി.എല്‍ സീസണ്‍ മുതല്‍ ചെന്നൈ ഫ്രാഞ്ചൈസിയായ സൂപ്പര്‍ കിംഗ്സിന്റെ ക്യാപ്റ്റനായ ധോണിയെ തലയെന്നാണ് ആരാധകര്‍ വിളിക്കുന്നത്. ആരാധകരുടെ ‘തല’യും ദളപതി ‘വിജയ്യും’ എന്ന തലക്കെട്ടോടെയാണ് ഫോട്ടോ വൈറലായിരിക്കുന്നത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News