തിരുവാർപ്പ് പള്ളി ഓർത്തഡോക്സ് പക്ഷത്തിന് കൈമാറുന്നതിന് പൊലിസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

കോട്ടയം തിരുവാർപ്പ് മർത്തശ്മൂനി പള്ളി പിടിച്ചെടുത്ത് ഓർത്തഡോക്സ് പക്ഷത്തിന് കൈമാറുന്നതിന് പൊലിസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. മുൻസിഫ് കോടതി ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട്
ഓർത്തഡോക്സ് പക്ഷത്തെ വികാരി ഫാദർ എ.വി.വർഗീസ്
സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസ് പി.വി.കുഞ്ഞികൃഷ്ണൻ്റെ നിർദേശം.

ആറാഴ്ചക്കകം ഉത്തരവ് നടപ്പാക്കണമെന്നും ഇതിന്
പൊലീസ് മേധാവി മേൽനോട്ടം വഹിക്കണമെന്നും ഉത്തരവിലുണ്ട്. ക്രമസമാധാന പ്രശ്നമുണ്ടാക്കുന്നവരെ അറസ്റ്റ് ചെയ്യാനും ക്രിമിനൽ കേസെടുക്കാനും കോടതി നിർദേശിച്ചു.

ആരെങ്കിലും തടസമുണ്ടാക്കിയാൽ വീഡിയോയിൽ പകർത്തി ബന്ധപ്പെട്ട കോടതിക്ക് കൈമാറണം. പ്രതികൾക്കെതിരെ എടുക്കുന്ന കേസുകൾ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷിക്കണം. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി
രണ്ട് വർഷമായിട്ടും ഉത്തരവ് നടപ്പാക്കാത്തത് നാണക്കേടാണന്ന് കോടതി വിമർശിച്ചു. കളക്ടറുടേയും പൊലീസ് മേധാവിയുടേയും നിലപാട് ന്യായീകരിക്കാനാവില്ലന്നും കോടതി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News