മെസ്സിയുടെ പിഎസ്ജി ജഴ്സി വിറ്റുപോയത് കണ്ണടച്ചു തുറക്കും; വില കേട്ട് അമ്പരപ്പോടെ ആരാധകര്‍

സ്പാനിഷ് ക്ലബ് ബാഴ്‌സലോണയില്‍ നിന്ന് കൂടുമാറി പാരിസ് സെന്റ് ജര്‍മ്മനിലെത്തിയ മെസ്സിയുടെ പിഎസ്ജി ജഴ്സി വിറ്റുപോയത് വെറും മുപ്പത് മിനുട്ടിനുള്ളലാണ്.

പിഎസ്ജിയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ സ്റ്റോറില്‍ 107.99 യൂറോ (9,408 രൂപ) ആയിരുന്നു യൂറോപ്യന്‍ ക്ലബില്‍ മെസ്സി അണിയുന്ന മുപ്പതാം നമ്പര്‍ ജഴ്‌സിയടങ്ങുന്ന കിറ്റ്‌വില്‍പ്പനയ്ക്ക് വെച്ചിരുന്നത്. ഹോം, എവേ കിറ്റുകള്‍ സ്റ്റോറില്‍ വില്പനയ്ക്കുണ്ടായിരുന്നു.

അതേസമയം എത്ര ജഴ്സിയാണ് വില്‍പ്പനയ്ക്കുണ്ടായിരുന്നത് എന്നതില്‍ വ്യക്തതയില്ല. രണ്ടു വര്‍ഷത്തേക്കാണ് പിഎസ്ജിയുമായുള്ള മെസ്സിയുടെ കരാര്‍. 35,000,000 യൂറോയാണ് (304.97 കോടി) പ്രതിവര്‍ഷം മെസ്സിയുടെ പ്രതിഫലം.

ബാഴ്‌സയില്‍ പത്താം നമ്പറിലാണ് ഇറങ്ങിയിരുന്നത് എങ്കിലും പിഎസ്ജിയില്‍ സുഹൃത്തും ബ്രസീല്‍ താരവുമായ നെയ്മര്‍ ആ നമ്പര്‍ അണിയുന്നതു കൊണ്ട് മെസ്സി അതു വേണ്ടെന്നു വയ്ക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News