രണ്ട് മനുഷ്യരുടെ അസാധാരണ ബന്ധത്തിന്റെ കഥ പറഞ്ഞ് “റ്റൂ മെന്‍”

ഒരു സാധാരണ യാത്രയും അതിലെ അസാധാരണ സംഭവവികാസങ്ങളും പ്രമേയമാക്കി 90 % വും ദുബായില്‍ ചിത്രീകരിക്കുന്ന ഒരു മലയാള ചലച്ചിത്രം ഒരുങ്ങുന്നു. റ്റൂ മെന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ പ്രധാനമായും രണ്ട് മനുഷ്യരുടെ അസാധാരണ ബന്ധത്തിന്റെ കഥ പറയുകയാണ്.

അവിശ്വസനീയമായ ഒരുപാട് ജീവിതാനുഭവങ്ങള്‍ നിറഞ്ഞതാണു പ്രവാസജീവിതം. ഒറ്റക്കേള്‍വിയില്‍ അമ്പരപ്പിക്കുന്ന ഒരു യഥാര്‍ത്ഥ അനുഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന റ്റൂ മെന്‍ സിനിമയില്‍ നടന്‍ ഇര്‍ഷാദ് അലിയുംപ്രശസ്ത സംവിധായകന്‍ എം എ നിഷാദും പ്രധാന വേഷങ്ങളിലെത്തുന്നു.

സതീഷ് കെ സംവിധാനം ചെയ്യുന്ന ചെയ്യുന്ന റ്റൂ മെന്‍ ന്റെ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിരിക്കുന്നത് മുഹാദ് വെമ്പായം ആണ്. പ്രശസ്ത തമിഴ് ഛായാഗ്രാഹകനായ സിദ്ധാര്‍ത്ഥ് രാമസ്വാമി ക്യാമറ നിര്‍വഹിക്കുന്നു.

റഫീക്ക് അഹമ്മദ് ന്റെ ഗാനങ്ങള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതമൊരുക്കുന്നു. ഡി ഗ്രൂപ്പിന്റെ ബാനറില്‍ ഡാര്‍വ്വിന്‍ മാനുവല്‍ ക്രൂസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രമുഖ മലയാള താരങ്ങള്‍ അണിനിരക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News