ഡ്രോൺ ഫോറൻസിക് ലാബ് & റിസേർച് സെന്‍ററിന്‍റെ ഉദ്‌ഘാടനം മുഖ്യമന്ത്രി നാളെ നിര്‍വഹിക്കും

കേരളാ പൊലീസിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ തന്നെ ആദ്യമായി പൊതു സ്വകാര്യ പങ്കാളിത്തത്തോടെ രൂപീകരിക്കുന്ന ഡ്രോൺ ഫോറൻസിക് ലാബ് & റിസേർച് സെന്ററിന്റെ ഉദ്‌ഘാടനം ബഹു:കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ 2021 ഓഗസ്റ് 13ന് രാവിലെ 11 .30 പേരൂർക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ നിർവഹിക്കും.

ഫോറൻസിക് പരിശോധനയിലൂടെ വിവിധതരം ഡ്രോണുകളുടെ നിർമ്മാണ സവിശേഷതകൾ കണ്ടെത്തുക, ഉപകരണത്തിന്റെ മെമ്മറി ശേഷി, സോഫ്റ്റ് വെയർ, ഹാർഡ് വെയർ വിവരങ്ങൾ മനസ്സിലാക്കുക, പ്രവർത്തനചരിത്രം അപഗ്രഥിക്കുക എന്നിവയാണ് ഫോറൻസിക് ലാബിൽ നടക്കുന്ന പ്രവർത്തനങ്ങൾ. പൊലീസ് സേനയുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പുതിയതരം ഡ്രോണുകൾ നിർമ്മിക്കുന്നത് ഡ്രോൺ ഗവേഷണകേന്ദ്രത്തിലായിരിക്കും.

ഉദ്ഘാടനത്തിനുശേഷം ഡ്രോണുകളുടെ പ്രദർശനവും എയർഷോയും എസ്.എ.പി ഗ്രൗണ്ടിൽ സംഘടിപ്പിച്ചിട്ടുണ്ട്. വൈകിട്ട് 4.30 വരെയാണ് പ്രദർശനം. എം.എൽ.എ വി.കെ പ്രശാന്ത്, സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, എ.ഡി.ജി.പി എപി ബറ്റാലിയൻ ശ്രീ കെ. പദ്മകുമാർ ഐപിഎസ്സ് , സൈബർഡോം നോഡൽ ഓഫീസർ എ.ഡി.ജി.പി മനോജ് എബ്രഹാം, ഡി.ഐ.ജി പി.പ്രകാശ് ഐപിഎസ്സ് എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News