ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിലച്ചു; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി

സംസ്ഥാനത്ത് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. ഇടുക്കി മൂലമറ്റം ജനറേറ്റിംഗ് സ്റ്റേഷനിലെ 6 ജനറേറ്റുകളുടെ പ്രവര്‍ത്തനമാണ് നിര്‍ത്തിവെച്ചത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്തിവെയ്‌ക്കേണ്ടിവന്നത്. ഇതുമൂലം സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനത്തില്‍ 300 മെഗാവാട്ടിന്റെ കുറവ് ഉണ്ടായി.

ഇന്ന് രാത്രി 7.30 ഓടെയാണ് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി എത്തിക്കാനുള്ള ശ്രമം തുടങ്ങി. അതുവരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാവും. വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഓഫീസാണ് വിവരം അറിയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News