വധുവിനെ മോഡലാക്കിയുള്ള പരസ്യം ജ്വല്ലറികള്‍ ഒഴിവാക്കണമെന്ന് ഗവര്‍ണര്‍

ജ്വല്ലറികള്‍ വധുവിനെ മോഡലാക്കിയുള്ള പരസ്യം ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള ഫിഷറീസ് യൂണിവേഴ്‌സിറ്റിയിലെ വിവിധ കോഴ്‌സുകളുടെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കവേയാണ് ഗവര്‍ണറുടെ പ്രതികരണം. പരസ്യങ്ങള്‍ ജനങ്ങളെ സ്വാധീനിക്കുന്നതിനാല്‍ സ്വര്‍ണാഭരണത്തെ വധുവുമായി മാത്രം ബന്ധപ്പെടുത്തരുതെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു.

വധുവിന് പകരം പരസ്യത്തില്‍ വീട്ടമ്മമാരുടെയോ കുട്ടികളുടെയോ ചിത്രം ഉപയോഗിക്കാമെന്നും നവവധു ആഭരണമണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങളാണ് ഭൂരിഭാഗം ജ്വല്ലറികളുടെയും പരസ്യങ്ങളില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

സര്‍വകലാശാലകളിലെ പ്രവേശനത്തിന് സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നല്‍കണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു. വിവാഹം കഴിക്കുമ്പോള്‍ സ്ത്രീധനം വാങ്ങുകയോ കൊടുക്കയോ ചെയ്യില്ലെന്ന സത്യവാങ്മൂലം വിദ്യാര്‍ഥികളില്‍ നിന്ന് എഴുതിവാങ്ങിയ ശേഷമാണ് ബിരുദദാനച്ചടങ്ങ് സംഘടിപ്പിച്ചത്.

ഈ സത്യവാങ്മൂലം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ചടങ്ങില്‍വെച്ച് ഔദ്യോഗികമായി ഗവര്‍ണര്‍ക്ക് കൈമാറി. കൂടാതെ സ്ത്രീധനത്തിനെതിരെ എല്ലാ സ്‌കൂളുകളിലും കോളജ് ക്യാമ്പസുകളിലും പ്രചരണം നടത്തണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News