പ്രതിപക്ഷത്തെ പ്രതിക്കൂട്ടിലാക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ

രാജ്യസഭയിൽ അരങ്ങേറിയ കൈയ്യേറ്റത്തിൽ പ്രതിപക്ഷത്തെ പ്രതിക്കൂട്ടിലാക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. പ്രതിപക്ഷ എംപിമാർ മാർഷൽമാരെ കൈയ്യേറ്റം ചെയ്തുവെന്ന് രാജ്യസഭാ സെക്രട്ടേറിയേറ്റ് റിപ്പോർട്ട് നൽകി. എളമരം കരിം, ബിനോയ് വിശ്വം എംപിമാരുടെ പേരുകളും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.അതേ സമയം പ്രതിപക്ഷ എംപിമാർക്കെതിരെ കള്ളക്കേസ് ഉണ്ടാക്കുന്നുവെന്ന് എളമരം കരിം എംപിയും, കെട്ടിച്ചമച്ച കഥയെന്ന് ബിനോയ് വിശ്വം എംപിയും കൈരളി ന്യൂസിനോട് പ്രതികരിച്ചു.

രാജ്യസഭയിൽ അരങ്ങേറിയ ബഹളത്തിൽ പ്രതിപക്ഷത്തെ പ്രതിക്കൂട്ടിലാക്കാനുള്ള ഭരണപക്ഷത്തിന്റെ നീക്കങ്ങൾക്കിടെയാണ് രാജ്യസഭാ സെക്രട്ടറിയേറ്റിന്റെ റിപ്പോർട്ട്. മലയാളി എംപിമാരുടെ പേരുകളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

എളമരം കരിം, ബിനോയ് വിശ്വം എന്നിവരുടെ പേരുകളാണ് പരമാർശിച്ചിട്ടുള്ളത്. എളമരം കരിം എംപിക്കെതിരെ രണ്ട് രാജ്യസഭ മാർഷൽമാരെക്കൊണ്ടാണ് അദ്ധ്യക്ഷന് പരാതി നൽകിയത്. അതിനിടെ ലോക്സഭ സ്പീക്കർ ഓം ബിർള രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യനായിഡുവുമായി കൂടിക്കാഴ്ച നടത്തി.

ഇരുപക്ഷവും നടപടി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കൂടിക്കാഴ്ച. അതേസമയം പ്രതിപക്ഷ എംപിമാർക്കെതിരായ പരാതി കള്ളക്കേസെന്ന് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് കൂടിയായ എളമരം കരിം എംപി കൈരളി ന്യൂസിനോട് വ്യക്തമാക്കി.

രാജ്യസഭാ അധ്യക്ഷന് രാജ്യസഭയിലെ അതിക്രമത്തിൽ നടപടി ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നുവെന്നും പുറത്ത് നിന്നുള്ളവരും മാർഷൽമാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നുവെന്നും വ്യക്തമാക്കിയ എളമരം കരിം എംപി
വനിതാ എംപിമാർക്കടക്കം മാർഷൽ മാരുടെ കയ്യേറ്റത്തിൽ പരിക്കേറ്റുവെന്നും ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ എംപിമാരുടെ ഈ പരാതി നൽകിയതിനെ പ്രതിരോധിക്കാനാണ് പുതിയ റിപ്പോർട്ടെന്നും എളമരം കരിം എംപി പ്രതികരിച്ചു. ഇതിന് പുറമെ
രാജ്യസഭാ സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ട് കെട്ടിച്ചമച്ചതെന്ന് ബിനോയ് വിശ്വം എംപിയും പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News