ഉറക്കത്തെ ചൊല്ലി മുത്തശ്ശിയുടെ ശകാരം; മനംനൊന്ത് യുവതി ജീവനൊടുക്കി

മഹാരാഷ്ട്രയിൽ കോലാപുരിലാണ് സംഭവം. ബഡ്ഗാവ് സ്വദേശി പൂജാ സുരേഷാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. അധിക നേരം ഉറങ്ങിയതിന് മുത്തശ്ശി ശകാരിച്ചതിൽ മനംനൊന്തായിരുന്നു യുവതി ആത്മഹത്യ ചെയ്തത്.

ഞായറാഴ്ച രാവിലെ ഏറെ വൈകിയാണ് പൂജ എഴുന്നേറ്റത്. ഇതിനായിരുന്നു മുത്തശ്ശി വഴക്കു പറഞ്ഞത്. മുത്തശ്ശിയുമായി വഴക്കിട്ട ശേഷം യുവതി മുറിയിൽ കയറി വിഷം കഴിക്കുകയായിരുന്നു. ഏറെ നേരമായി പെൺകുട്ടിയെ കാണാതെ മുറിയിലെത്തി നോക്കിയപ്പോഴാണ് അവശനിലയിൽ കണ്ടെത്തിയത്. ഉടനെ തന്നെ ബന്ധുക്കൾ കോലാപൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അത്യാസന്ന നിലയിലയിരുന്ന പെൺകുട്ടി രണ്ടു ദിവസത്തിനകം മരണത്തിന് കീഴടങ്ങി.

യുവതിയുടെ മരണത്തിൽ കേസെടുത്തതായും മറ്റുനടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News