കടുത്ത ജാതിവിവേചനം: ഒ.ബി.സി കമ്മീഷന്​ മുന്നില്‍ ​പരാതിയുമായി ഐ.ഐ.ടി മുന്‍ പ്രൊഫസര്‍

ഐ.ഐ.ടിയില്‍ മുന്‍ അസിസ്റ്റന്‍റ്​ പ്രൊഫസര്‍ ജാതിവിവേചനത്തിനെതിരെ പരാതിയുമായി ദേശീയ പിന്നാക്ക കമ്മീഷന്​ മുന്നില്‍. ഐ.ഐ.ടിയില്‍ ജാതിയുടെ പേരില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടുവെന്നാണ്​ അദ്ദേഹത്തിന്‍റെ പരാതി.

2019 മാര്‍ച്ചിലാണ്​ ഡിപ്പാര്‍ട്ട്​മെന്‍റ്​ ഓഫ്​ ഹ്യുമാനിറ്റീസ്​ ആന്‍ഡ്​ സോഷ്യല്‍ സയന്‍സില്‍ വിപിന്‍ പി വീട്ടില്‍ അസിസ്റ്റന്‍റ്​ പ്രൊഫസറായി ചേര്‍ന്നത്​. തുടര്‍ന്ന്​ ജൂലൈയില്‍ വിരമിച്ചു. രാജിക്കത്തില്‍ ഐ.ഐ.ടി മദ്രാസിലെ ജാതിവിവേചനത്തെ കുറിച്ചും പരാമര്‍ശമുണ്ടായിരുന്നു.

വ്യാഴാഴ്ച താന്‍ ഇതുസംബന്ധിച്ച പരാതി നല്‍കി. അന്വേഷണം പൂര്‍ത്തിയാകുന്നത്​ വരെ ഐ.ഐ.ടിയിലെ വകുപ്പ്​ മേധാവി സ്ഥാനത്ത്​ നിന്ന്​ മാറി നില്‍ക്കണമെന്ന്​ വിപിന്‍ ആവശ്യപ്പെട്ടു. ഐ.ഐ.ടിയിലേക്ക്​ തിരിച്ച്‌​ പോകാനുള്ള അപേക്ഷ താന്‍ നല്‍കിയിട്ടുണ്ട്​.

എന്നാല്‍, അവിടെ വിവേചനം നേരിടില്ലെന്ന്​ തനിക്ക്​ ഉറപ്പാക്കണമെന്നും അതിനാലാണ്​ പരാതി നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഇതുസംബന്ധിച്ച്‌​ കൂടുതല്‍ പ്രതികരണത്തിന്​ അദ്ദേഹം തയാറായിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News