കണ്ണുവയ്ക്കല്ലേ ചേന്ദമംഗലത്തെ!!

പൂത്തുലഞ്ഞ് നിൽക്കുന്ന ചെണ്ടുമല്ലി തോട്ടം കാണാൻ ഇനി തമിഴ്നാട്ടിലൊന്നും പോകേണ്ട. കൈത്തറിയുടെ സ്വന്തം നാടായ ചേന്ദമംഗലത്ത് ചെന്നാൽ മതി. രണ്ടു മാസം മുൻപാണ് ഓണവിപണി ലക്ഷ്യമിട്ട് ചേന്ദമംഗലത്തെ കർഷകർ ചെണ്ടുമല്ലി കൃഷി തുടങ്ങിയത്. ഇന്ന് മഞ്ഞയും ഓറഞ്ചും നിറത്തിൽ വിളവെടുപ്പിന് പാകമായി നിൽക്കുന്ന പൂക്കൾ മനോഹരമായ കാഴ്ച്ചയാണ്.

നഗര തിരക്കിനപ്പുറം കൊച്ചിയ്ക്ക് പച്ചപ്പിൻ്റെയും പൂക്കളുടെയും മനോഹാരിത നിറഞ്ഞ ഒരു ഹരിത ഭൂമിയുണ്ട്. കൈത്തറിയുടെ സ്വന്തം നാടായ ചേന്ദമംഗലം. കഴിഞ്ഞ രണ്ടു വർഷമായി ഓണനാളിലെ ഇവിടുത്തെ വിരുന്നുകാരാണ് ചെണ്ടുമല്ലി പൂക്കൾ.

ചേന്ദമംഗലം പഞ്ചായത്തിൻ്റെ ജനകീയ ആസൂത്രണ പദ്ധതിയിലൂടെയാണ് കർഷകർക്ക് ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തത്. ഓണക്കാലത്തെ ലക്ഷ്യം വച്ച് ഇരുപതിനായിരം തൈകളാണ് നൽകിയത്. മെയ് അവസാനവാരെ വിതരണം ചെയ്ത തൈകൾ ഇപ്പോൾ വിളവെടുപ്പിന് പാകമായി നിൽക്കുകയാണ്.

ഇതര സംസ്ഥനത്തു നിന്നുള്ള പൂക്കളുടെ കുറവും, കൊവിഡ് ആശങ്കയ്ക്കും നടുവിൽ മറ്റൊരോണം കൂടി എത്തുമ്പോൾ ചേന്ദമംഗലത്തെ ചെണ്ടുമല്ലിക്ക് ഡിമാന്‍ഡേറുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News