വയനാട്‌ സഹകരണ ബാങ്ക്‌ അഴിമതി; കെ പി സി സി അന്വേഷണം ആവശ്യപ്പെട്ട്‌ ഡി സി സി നിയോഗിച്ച അന്വേഷണ കമ്മീഷൻ

വയനാട്‌ സഹകരണ ബാങ്ക്‌ അഴിമതികളിൽ കെ പി സി സി അന്വേഷണം ആവശ്യപ്പെട്ട്‌ ഡി സി സി നിയോഗിച്ച അന്വേഷണ കമ്മീഷൻ. കെ പി സി സി അംഗങ്ങളുൾപ്പെടെയുള്ള ജില്ലയിലെ പ്രമുഖ നേതാക്കൾ കോഴവാങ്ങിയെന്ന പരാതിയേത്തുടർന്നാണ്‌ കമ്മീഷൻ ഇക്കാര്യം ആവശ്യപ്പെട്ടത്‌.

കെപി ധനപാലനേയും സണ്ണി ജോസഫിനേയും കെ പി സി സി ഇക്കാര്യങ്ങൾ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്‌‌. അതേസമയം ബത്തേരി അർബൻ ബാങ്ക്‌ അഴിതിയിൽ രണ്ട്‌ പേർക്കെതിരെ മാത്രം കെ പി സി സി നടപടിയെടുത്തതിലും കോൺഗ്രസിൽ ഭിന്നത രൂക്ഷമാണ്‌.

കെ കെ ഗോപിനാഥന്‍ മാസ്റ്റര്‍,സണ്ണിജോര്‍ജ്ജ് എന്നിവരെ ആറുമാസത്തേക്കാണ് പുറത്താക്കിയത്. ഡി സി സി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ നടപടിയെടുത്തത്.

ബത്തേരിയിലെ കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണബാങ്കുകളില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നുവെന്ന് ജില്ലാ നേതാക്കള്‍ തന്നെയാണ് കെ പി സി സിയ്ക്ക് പരാതി നല്‍കിയത്. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ഒരു കോടി 73 ലക്ഷം രൂപ വാങ്ങിയെന്നും കത്തില്‍ പരാമര്‍ശ്ശമുണ്ടായിരുന്നു.

ബത്തേരി അര്‍ബന്‍ ബാങ്കിലെ നിയമന അഴിമതി കോണ്‍ഗ്രസില്‍ രൂക്ഷമായ ഭിന്നിപ്പും സൃഷ്ടിച്ചു. എന്നാല്‍ പരാതിയില്‍ പരാമര്‍ശ്ശമുള്ള ജില്ലാ നേതാക്കളില്‍ പ്രമുഖരെ സംരക്ഷിച്ചാണ് ഒടുവില്‍ നടപടി വന്നിരിക്കുന്നത്. കെ കെ ഗോപിനാഥന്‍ മാസ്റ്റര്‍ മുന്‍ ഡി സി സി ട്രഷററാണ്. സണ്ണി ജോര്‍ജ്ജ് അര്‍ബന്‍ ബാങ്ക് പ്രസിഡന്റാണ് നിലവില്‍.

ഇരുവരും ഗുരുതര അച്ചടക്ക ലംഘനവും പാര്‍ട്ടിവിരുദ്ധ നിലപാടും സ്വീകരിച്ചുവെന്നും ഇവരുടെ പ്രവര്‍ത്തി പാര്‍ട്ടിയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നും കെ സുധാകരന്‍ ഡി സി സിയ്ക്ക് ആയച്ച കത്തില്‍ പറയുന്നു.ആറുമാസത്തെ സസ്‌പെന്‍ഷനാണ് അച്ചടക്ക നടപടി. നടപടിയില്‍ വിശദീകരണത്തിന് ഒരാഴ്ച സമയം നല്‍കിയിട്ടുണ്ട്.വിശദീകരണമില്ലെങ്കില്‍ കടുത്ത നടപടിയെന്നാണ് കത്തില്‍. ഡി സി സി ജില്ലാ ജനറല്‍ സെക്രട്ടറി കെ ഇ വിനയനായിരുന്നു അന്വേഷണ കമ്മീഷന്‍ ചെയര്‍മാന്‍.

നടപടി ചിലരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് കോണ്‍ഗ്രസില്‍ ആക്ഷേപമുയര്‍ന്നുകഴിഞ്ഞു. വരും ദിവസങ്ങളില്‍ നടപടിയുയര്‍ത്തുന്ന ഭിന്നതകളായീക്കും കോണ്‍ഗ്രസിന് തലവേദന. ഡി സി സി സെക്രട്ടറി കെ പി സി സിക്ക് ആയച്ച കത്തില്‍ ഒരു കോടി 25 ലക്ഷം രൂപ അഴിമതി നടത്തിയെന്ന് ആക്ഷേപമുള്ളയാളാണ് നടപടി നേരിട്ട കെ കെ ഗോപിനാതന്‍ മാസ്റ്റര്‍. ഇതേ കത്തിലാണ് ഐ സി ബാലകൃഷ്ണനും രണ്ട് കോടിയോളം കോഴവാങ്ങിയെന്ന് ആരോപണമുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel