പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിക്കുന്നതിന് കൂട്ടുനിന്ന സഹോദരി 6 വര്‍ഷങ്ങള്‍ക്കു ശേഷം പിടിയിൽ

പാലക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രധാന പ്രതി ആറ് വര്‍ഷങ്ങള്‍ക്കു ശേഷം പൊലീസിന്‍റെ പിടിയിലായി. 2015ല്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സഹോദരിയാണ് പിടിയിലായത്. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന് കൂട്ടുനിന്നതിനാണ് സഹോദരിയെ അറസ്റ്റ് ചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിക്കുന്നതിന് കൂട്ടുനിന്നതിനാണ് സഹോദരിയെ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് അറസ്റ്റ് ചെയ്തത്. 2015ല്‍ പാലക്കാട് ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ അഞ്ചാം പ്രതിയാണ് പെണ്‍കുട്ടിയുടെ സഹോദരി. കേസില്‍ നേരത്തെ അറസ്റ്റിലായ നാല് പ്രതികള്‍ നിലവില്‍ വിചാരണ നേരിട്ട് കൊണ്ടിരിക്കുകയാണ്. കൂടുതല്‍ പ്രതികളുണ്ടെന്ന് കാണിച്ച് 2021ല്‍ പ്രോസിക്യൂഷന്‍ തുടരന്വേഷണത്തിന് അനുമതി തേടി പോക്സോ കോടതിയെ സമീപിച്ചിരുന്നു.

കോടതിയുടെ അനുമതി ലഭിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് തിരുപ്പൂരില്‍ ക‍ഴിയുകയായിരുന്ന പെണ്‍കുട്ടിയുടെ സഹോദരി പിടിയിലായത്. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന് കൂട്ടുനിന്നതിനാണ് പോക്സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ പ്രതിയുടെ അടുത്ത സുഹൃത്തായ പൊള്ളാച്ചി സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നു വരികയാണ്. പാലക്കാട് പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് മഞ്ചേരി ജയിലിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News