ഉപതെരഞ്ഞെടുപ്പിലും തകർന്നടിഞ്ഞ് ബി ജെ പി; സംസ്ഥാന നേതൃത്വത്തിനെതിരെ പി കെ കൃഷ്ണദാസ്-ശോഭാസുരേന്ദ്രൻ പക്ഷങ്ങൾ

ഉപതെരഞ്ഞെടുപ്പിലും തകർന്നടിഞ്ഞ് ബി.ജെ.പി. പല വാർഡുകളിലും ബി.ജെ.പിയ്ക്ക് കെട്ടി വെച്ച കാശ് നഷ്ടപ്പെട്ടു. പലയിടങ്ങളിലും നേടിയത് വിരലിൽ എണ്ണാവുന്ന വോട്ടുകൾ.പാലായിലെ വാർഡിൽ നേടിയത് മൂന്ന് വോട്ട് മാത്രം. കോഴ വിവാദം മൂലം ശ്രദ്ധേയമായ ബത്തേരിയിൽ സ്ഥാനാർത്ഥിയെ നിർത്താൻ പോലും ബി.ജെ.പിയ്ക്ക് കഴിഞ്ഞില്ല.നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് വീണ്ടും നാണം കെട്ട തോൽവി.പരാജയം ഉൾക്കൊണ്ട് കെ.സുരേന്ദ്രൻ രാജിവെക്കണമെന്ന ആവശ്യവുമായി മറുപക്ഷം രംഗത്തെത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ 15 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ നാണം കെട്ട തോൽവിയാണ് ബി.ജെ.പി ഏറ്റുവാങ്ങിയത്. നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെയുണ്ടായ ഈ തിരിച്ചടി ബിജെപി യെ വലിയതോതിൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പലയിടങ്ങളിലും ലഭിച്ചത് വിരലിൽ എണ്ണാവുന്ന വോട്ടുകൾ മാത്രം.

കോട്ടയം എലിക്കുളം പഞ്ചായത്ത് പതിനാലാം വാർഡിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയ്ക്ക് ലഭിച്ചത് വെറും 3 വോട്ടുകളാണ്.മൂവാറ്റ് പുഴ മാറാടി പഞ്ചായത്തിൽ ആറാം വാർഡിൽ ലഭിച്ചത് 22 വോട്ട്, കഴിഞ്ഞ തവണ 41 വോട്ട് ലഭിച്ചിരുന്നു.വേങ്ങൂർ പഞ്ചായത്തിൽ ഇത്തവണ 13 വോട്ടുകളാണ് ലഭിച്ചത്. കഴിഞ്ഞ തവണ 40 വോട്ടുകൾ ലഭിച്ചിരുന്നു.കഴിഞ്ഞ തവണ 49 വോട്ടുകൾ ലഭിച്ച വാരപ്പെട്ടി 13 വാർഡിൽ ഇത്തവണ ലഭിച്ചത് 29 വോട്ടുകൾ മാത്രം.

പത്തനംതിട്ട കലഞ്ഞൂർ പല്ലൂർ ഇരുപതാം വാർഡിൽ207 വോട്ടിൽ നിന്നും വെറും 24 വോട്ടായി കുറഞ്ഞു. നെടുമങ്ങാട് നഗരസഭയിൽ വോട്ട് നേർപകുതിയായി കുറഞ്ഞു.കഴിഞ്ഞ തവണ 114 വോട്ട് ലഭിച്ചിടത്ത് ഇത്തവണ ലഭിച്ചത് 54 വോട്ടുകൾ മാത്രം. കണ്ണൂർ ആറളത്തെ വീർപ്പാട് വാർഡിൽ ബിജെപി ക്ക് 11 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതിയായ കോഴ കേസ് കൊണ്ട് ശ്രദ്ധേയമായ ബത്തേരിയിലെ പഴേരി ഡിവിഷനിൽ ഇത്തവണ സ്ഥാനാർത്ഥിയെ നിർത്താൻ പോലും ബി.ജെ.പിയ്ക്ക് സാധിച്ചില്ല.

കോഴിക്കോട് വളയത്തും ബി.ജെ.പിയ്ക്ക് സ്ഥാനാർത്ഥി ഉണ്ടായിരുന്നില്ല.മലപ്പുറത്തും വലിയ തിരിച്ചടി നേരിട്ടു.ബി.ജെ.പി പ്രവർത്തകർക്കുൾപ്പെടെ നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടു എന്ന് ഉറപ്പിക്കാവുന്ന തരത്തിലാണ് വോട്ട് ചോർച്ച ഉണ്ടായത്. കനത്ത പരാജയം പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും രൂക്ഷമാക്കിയിട്ടുണ്ട്.ഈ നേതൃത്വത്തെ വെച്ച് മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന നിലപാട് കടുപ്പിച്ചിരിക്കുയാണ് പി.കെ. കൃഷ്ണദാസ് ശോഭാസുരേന്ദ്രൻ പക്ഷങ്ങൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News