ഇബുള്‍ ജെറ്റിനെതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ചു

യുട്യൂബ് വ്‌ളോഗര്‍ മാരായ ഇബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്കെതിരെയുള്ള കേസില്‍ എംവിഡി കുറ്റപത്രം സമര്‍പ്പിച്ചു. തലശ്ശേരി എ.സി.ജെ.എം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 42,400 രൂപ പിഴ ഒടുക്കാത്തതിനെ തുടര്‍ന്നാണ് കോടതിയില്‍ എംവിഡി കുറ്റപത്രം നല്‍കിയത്.

1988-ലെ എംവിഡി നിയമവും, കേരള മോട്ടോര്‍ നികുതി നിയമവും ലംഘിച്ചെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു. അതേസമയം ഇബുള്‍ ജെറ്റ് സഹോദരങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ബഹളം വച്ച അതേദിവസം ഓഫീസിലെ ലാന്‍ഡ് ലൈനില്‍ വിളിച്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയവര്‍ കുടുങ്ങും. ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ഇരുവരുടെയും വ്‌ളോഗുകള്‍ വിശദമായി പൊലീസ് പരിശോധിച്ചു വരികയാണ്. ജാമ്യം ലഭിച്ചതിന് പിന്നാലെ ഇരുവരെയും നാല് മണിക്കൂറിലധികം നേരം പൊലീസ് ചോദ്യം ചെയ്തിരുന്നു. മുന്‍പ് ഇവരുടെ വ്‌ളോഗില്‍ ചിത്രീകരിച്ച വീഡിയോയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലുണ്ടായത്. ഇവര്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ പ്രകാരം ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കും. ഇവരുടെ കൈവശം നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണും, ക്യാമറയും ഫൊറന്‍സിക് പരിശോധനക്കയച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News