ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയില്‍ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 15 ആയി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് വ്യാഴാഴ്ച നിര്‍ത്തിവെച്ചിരുന്ന തെരച്ചില്‍ രാവിലെ നാലു മണിക്ക് പുനരാരംഭിച്ചു. രണ്ട് മൃതദേഹങ്ങള്‍ കൂടി രാവിലെ കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്.
ബുധനാഴ്ച 10 പേരുടെയും വ്യാഴാഴ്ച നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ദേശീയ ദുരന്തനിവാരണ സേന, ഇന്തോ-തിബത്തന്‍ പൊലീസ്, സി.ഐ.എസ്.എഫ്, പൊലീസ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുണ്ട്.
കിന്നൗറിലെ ചൗര ഗ്രാമത്തിലുള്ള ദേശീയപാതയില്‍ ബുധനാഴ്ച പകല്‍ 11.50ഓടെയാണ് അപകടമുണ്ടായത്. ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. അപകടത്തില്‍ 40ലേറെ പേെരയാണ് കാണാതായത്.
ഹിമാചല്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷെന്റ ബസില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പുറമെ 11പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here